എന്നെ പോലെയൊരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടെന്ന് നിത്യ മേനോന്റെ അമ്മ എന്റെ അച്ഛനോട് പറഞ്ഞു, എന്നെ കാണിക്കാന്‍ ഒരു ഡോക്ടറെയും അവര്‍ ശുപാര്‍ശ ചെയ്തു; എന്നാല്‍, സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സര്‍ഗ്ഗാത്മക പ്രതിഭയാണ് താനെന്ന് സന്തോഷ് വര്‍ക്കി

ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് റിവ്യൂവിനിടെ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. പിന്നാലെ നടി നിത്യ മേനോനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ഇക്കാര്യം അവരോട് നേരിട്ട് പറഞ്ഞെങ്കിലും അവഗണനയാണ് ലഭിച്ചതെന്നുമായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെ സന്തോഷിനെതിരെ ട്രോളുകളുടെ പെരുമഴ ആയിരുന്നു നടന്നിരുന്നത്. ഇപ്പോഴിതാ തന്നെ സൈക്കോ എന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. ‘ഞാനൊരു സൈക്കോ അല്ല. എന്നെ സൈക്കോ എന്ന് ആളുകള്‍ വിളിക്കുന്നത് കേള്‍ക്കുമ്‌ബോള്‍ വിഷമം തോന്നും.

എന്നെ പോലെയൊരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടെന്ന് നിത്യ മേനോന്റെ അമ്മ എന്റെ അച്ഛനോട് പറഞ്ഞു. എന്നെ കാണിക്കാന്‍ ഒരു ഡോക്ടറെയും അവര്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍, സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സര്‍ഗ്ഗാത്മക പ്രതിഭയാണ് ഞാനെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഞാനൊരു സൈക്കോ അല്ലെന്നും ആ ഡോക്ടര്‍ എന്നോട് പറഞ്ഞു. സന്തോഷ് ഒരു സൈക്കോ ആണെന്ന് കേള്‍ക്കുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു’, എന്നും സന്തോഷ് വര്‍ക്കി പറയുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും സുരാജ് വെഞ്ഞാറമൂടിനെ കണ്ട് പഠിക്കണമെന്നും സന്തോഷ് പറയുന്നു. സുരാജ് ചെയ്തത് പോലെയുള്ള അഭിനയ പ്രാധാന്യമായ കഥപാത്രങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യേണ്ടതെന്ന് സന്തോഷ് വര്‍ക്കി പറയുന്നു. സുരാജ്, പൃഥ്വിരാജ് തുടങ്ങിയവര്‍ അഭിനയിച്ച, ഇന്ന് റിലീസ് ആയ ‘ജന ഗണ മന’ കണ്ടിറങ്ങിയ ശേഷമായിരുന്നു സന്തോഷ് വര്‍ക്കിയുടെ പ്രതികരണം.

Vijayasree Vijayasree :