എന്തൊക്കെയോ ചോർന്നെന്നും പറഞ്ഞ് രണ്ട് മാസമായി വലിയ ബഹളമായിരുന്നല്ലോ; അവർക്കെല്ലാം കിട്ടിയ അടിയാണ് ഇത്; സജി നന്ത്യാട്ട് പറയുന്നു !

നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുകയാണ് .നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കുന്ന രീതിയിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നത് . റിപ്പോർട്ടർ ടിവിയായിരുന്നു നിർണ്ണായകമായ ഈ ശബ്ദരേഖ പുറത്ത് വിട്ടത്. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്നാണ് ദിലീപിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദരേഖയില്‍ പറയുന്നത്.

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുറച്ച് ആളുകളെ കൂട്ടുപിടിച്ച് ദിലിപിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമാണ് ഇതെന്നാണ് നിർമ്മാതാവ് സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നത്.പ്രമുഖ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി നന്ത്യാട്ടിന്റെ വാക്കുകൾ ഇങ്ങനെ ..ഇന്ന് കോടതിയിലേക്ക് പത്രപ്രവർത്തകരെയെല്ലാം വിളിച്ചിരുന്നല്ലോ. ആ തുറന്ന കോടതിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാവർക്കും അറിയാവുന്നതാണ്. കോടതി രേഖകള്‍ ചോർന്നുവെന്നായിരുന്നല്ലോ പ്രധാന ആരോപണം. എന്നാല്‍ എന്താണ് ചോർന്ന രേഖ. എ1 ഡയറിയാണ് ചോർന്നെന്ന് പറയുന്നത്. കോടതിയിലെ ദിനേനയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് എ1 ഡയറി.

അതിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.എന്തൊക്കെയോ ചോർന്നെന്നും പറഞ്ഞ് രണ്ട് മാസമായി വലിയ ബഹളമായിരുന്നല്ലോ. അവർക്കെല്ലാം കിട്ടിയ അടിയാണ് ഈ വിവരം പുറത്ത് വന്നത്. രണ്ടാമത് ചോർന്നെന്ന് പറയുന്നത് എന്താണ്. ഈ പറയുന്ന മെമ്മറിക്കാർഡ് ചണ്ഡീഗണ്ഡിലെ ലാബില്‍ അയക്കണമെന്ന് ദിലീപ് തന്നെ പരാതിപ്പെട്ടിരുന്നു. അങ്ങനെ ആ ലാബിലേക്ക് മെമ്മറികാർഡ് അയക്കാന്‍ തയ്യാറാണെന്നും അതിലേക്ക് വരുന്ന ചിലവുകള്‍ ദിലീപ് വഹിക്കണമെന്നും പറയുതിന്റെ കോപ്പി അപേക്ഷ കൊടുത്ത് വാങ്ങുകയായിരുന്നു.

അതിനെന്ത് രഹസ്യസ്വഭാവമാണ് ഉള്ളത്.ഇത് രണ്ടും അല്ലാതെ വേറെ എന്തെങ്കിലും രേഖകള്‍ ചോർന്നിട്ടുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടല്ലോ. എന്നിട്ട് അതിന് സാധിച്ചോ. അപ്പോള്‍ ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ പറയുമ്പോള്‍ മാധ്യമങ്ങളും അതിന് കൂട്ടുകൂടി കുറേ ദിലീപ് വിരോധികളായ ആളുകളെയൊക്കെ വിളിച്ച് കൂട്ടി ചർച്ചചെയ്യുകയും ഈ പ്രചരണത്തിന് കൂട്ട് നില്‍ക്കുകയാണെന്നും സജി നന്ത്യാട്ട് ആരോപിക്കുന്നു.

ദിലീപ് പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇവിടെ നടക്കുന്നത് എന്താണ്. പ്രതിയല്ലാത്ത ഒരാളെ ശിക്ഷിച്ചേ മതിയാവൂ എന്ന തരത്തില്‍ കോടതിക്ക് മേല്‍സമ്മർദ്ദം കൊടുക്കുകയാണ്. ഇപ്പോള്‍ ഇവിടെ നടക്കുന്ന ഈ ചർച്ചകള്‍ പോലും ആ സമ്മർദ്ദ നീക്കത്തിന്റെ ഭാഗമാണ്. ഒരു ജഡ്ജിക്കും ഒരു പ്രതിയെ വെറുതെ വിടാന്‍ സാധിക്കില്ല. വെറുതെ വിടുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങള്‍ കാണിക്കേണ്ടതുണ്ട്. അതുപോലെ തന്നെ വെറുതെ ശിക്ഷിക്കാനും സാധിക്കില്ല.

വിധിയുടെ കാരണങ്ങള്‍ കാണിക്കുമ്പോള്‍ അത് സത്യസന്ധമല്ലെങ്കില്‍ ആ ജഡ്ജിയുടെ മുന്നോട്ടുള്ള പ്രയാണത്തെ അത് വലിയ തോതില്‍ നെഗറ്റീവായി ബാധിക്കും. ഇവിടെയുള്ള ചില ആളുകള്‍ പറയുന്നത് പോലെ ജഡ്ജിക്ക് ഇഷ്ടമുള്ളത് പോലെ വിധി പ്രഖ്യാപിക്കലൊന്നും നടക്കില്ല. കേസിലെ എട്ടാം പ്രതിയുടെ പേരെ ഇന്നിവിടെ എല്ലാവർക്കും അറിയുകയുള്ളു. ഒന്നാം പ്രതി ആരാണെന്ന് പലർക്കും അറിയില്ല.

ദിലീപിനെ ശിക്ഷിക്കണം എന്നുള്ള ഒരു വലിയ പ്രചരണം അഴിച്ച് വിട്ടിരിക്കുകയാണ് ഇവിടെ. ഇതാണോ ശരിയായ രീതി. ദിലീപിനെ ശിക്ഷിക്കണമെങ്കില്‍ പള്‍സർ സുനിയും അദ്ദേഹവും തമ്മില്‍ ഗൂഡാലോചന നടത്തിയെന്ന് തെളിയണം. എന്നാല്‍ ആ ഭാഗത്തേക്കൊന്നും ഇതുവരെ ആരും പോയിട്ടില്ല. ഇപ്പോള്‍ പുറത്ത് വന്ന ശബ്ദം അനൂപിന്റേതല്ല. അത് മിമിക്രി കലാകാരന്‍മാരെക്കൊണ്ട് ചെയ്യിപ്പിച്ചെടുത്ത കാര്യമാണെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സജി നന്ത്യാട്ട് പറയുന്നു.

about dileep

AJILI ANNAJOHN :