കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഫയര്‍ ഫോഴ്‌സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ഫയര്‍ഫോഴ്‌സ് മേധാവി

മലയാള സിനിമാ പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി കൊണ്ടായിരുന്നു തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മരണ വാര്‍ത്ത പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ തിരക്കഥാകൃത്ത് ജോണ്‍ പോളിനെ സഹായിച്ചില്ലെന്ന പരാതിയില്‍ വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ഫയര്‍ഫോഴ്‌സ് മേധാവി അറിയിച്ചു.

കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഫയര്‍ ഫോഴ്‌സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം വിശദമായി അന്വേഷിക്കാന്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാറിനെ ചുമതലപ്പെടുത്തിയെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവി അറിയിച്ചിരിക്കുന്നത്.

ജോണ്‍ പോള്‍ അവസാന നാളുകളില്‍ നേരിട്ട ദുരവവസ്ഥ സുഹൃത്ത് ജോളി ജോസഫ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ സഹായിക്കാന്‍ നടന്‍ കലേഷും ഭാര്യയും ആംബുലന്‍സ് ഡ്രൈവര്‍മാരെയും ഫയര്‍ ഫോഴ്‌സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു വെളിപ്പെടുത്തല്‍.

മൂന്ന് മണിക്കൂറോളം ജോണ്‍ പോളിന് തറയില്‍ കിടക്കേണ്ടി വന്നു. ജോണ്‍ പോളിന്റെ മരണത്തിന് കാരണം ഇവിടത്തെ വ്യവസ്ഥിതി കൂടിയാണ് എന്നാണ് സുഹൃത്തുകളുടെ കുറ്റപ്പെടുത്തല്‍.

Vijayasree Vijayasree :