മലയാളം ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥി ദിൽഷയെ മലയാളികൾ ആദ്യം കാണുന്നത് ഡി ഫോർ ഡാൻസ് എന്ന വേദിയിലാണ്. എന്നാൽ പിന്നീടങ്ങോട്ട് ദിൽഷാ തിളങ്ങിയത് ബിഗ് ബോസ് ഷോയിലാണ്. നല്ല ബോൾഡ് ആയ മത്സരാർത്ഥിയാണ് . ഇമോഷണൽ സ്റ്റോറി പറയുന്നിടത്ത് പോലും നല്ല രീതിയിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുക്കാൻ ദിൽഷയ്ക്ക് സാധിച്ചിരുന്നു
ഇപ്പോഴുള്ള മത്സരം തുടർന്നും കൊണ്ടുപോകുകയാണെങ്കിൽ ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ള ബിഗ് ബോസ് മത്സരാർത്ഥിയാണ് ദിൽഷാ. ഇതിനിടയിലാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷർക്കിടയിൽ അവതാരകനായി തിളങ്ങിയ ജി പിയുമായിട്ടുള്ള ദിൽഷയുടെ പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
ജി പിയും ദിൽഷയും ഡി ഫോർ ഡാൻസ് വേദിയിൽ ഒന്നിച്ചപ്പോൾ തന്നെ ഗോസ്സിപ് കോലങ്ങളിലും നിറഞ്ഞിരുന്നു . അവരെ ചേർത്ത് സ്ഥിരവും പേർളി കളിയാക്കാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിൽ ഒരിടയ്ക്ക് നിറയെ വാർത്തകളും വന്നിരുന്നു.
ഇപ്പോഴിതാ ജി പി തന്നെ അതിലെ സത്യാവസ്ഥ തുറന്നു പറയുകയാണ്. ഞാനും ദിൽഷയും നല്ല സുഹൃത്തുക്കൾ ആണ് . കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ വേണ്ടിയാണ് അന്ന് അത്തരമൊരു പ്രണയത്തിന് കൂട്ടുനിന്നത് . അല്ലാതെ ഒരു പ്രണയവും ഞാങ്ങ്ടൾക്കിടയിൽ ഇല്ല. അവൾ ബിഗ് ബോസിൽ എത്തിയത് ഞാൻ അറിഞ്ഞു . എന്റെ എല്ലാ സപ്പോർട്ടും അവൾക്ക് ഉണ്ടാകും . നല്ല ഒരു സുഹൃത്തായി തന്നെ എല്ലാക്കാലവും ഞങ്ങൾ മുൻപോട്ട് പോകും.
about bigg boss