ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാംസ്കാരിക സ്മാരകമായി മാറ്റണം… അല്ലെങ്കില്‍ മലയാളികള്‍ക്കുമുഴുവന്‍ അപമാനമാണ്; ഹരീഷ് പേരടി

പ്രേംനസീറിന്റെ സ്വപ്‌നഭവനം ലൈല കോട്ടേജ് സര്‍ക്കാര്‍ ഏറ്റെടുക്കണെമെന്ന് നടന്‍ ഹരീഷ് പേരടി. വരുംതലമുറയ്ക്ക് അദ്ദേഹത്തെ കൃത്യമായ പ്രാധാന്യത്തോടെ അറിയറണമെങ്കില്‍ വീട് സര്‍ക്കര്‍ ഏറ്റെടുത്ത് സാസ്‌കാരിക സ്മാരകമാക്കി മാറ്റണമെന്ന് ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഹരീഷ് പേരടിയുടെ വാക്കുകള്‍


പത്മശ്രിയും പത്മഭൂഷണും 542 സിനിമകളിലെ നായകനായതിന്റെ പേരിലും ഷീലാമ്മയെ പോലുള്ള ഒരേ നായികയോടൊപ്പം കൂടുതല്‍ അഭിനയിച്ചതിന്റെ പേരിലും രണ്ട് വേള്‍ഡ് ഗിന്നസ് അവാര്‍ഡുകള്‍, ഒരു പാട് സാധാരണ മനുഷ്യരെ തിടേറ്ററില്‍ സിനിമ കാണാന്‍ പഠിപ്പിച്ച,ഏത് ഉയരത്തില്‍ നില്‍ക്കുമ്പോളും മനുഷ്യന്റെ അടിസ്ഥാന യോഗ്യത എളിമയാണെന്ന് മലയാളിയെ പഠിപ്പിച്ച ഈ മനുഷ്യനെ അടുത്ത തലമുറ കൃത്യമായ പ്രാധാന്യത്തോടെ അറിഞ്ഞെപറ്റു. മനസ്സിലാക്കിയെപറ്റു. അതിന് ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാംസ്കാരിക സ്മാരകമായി മാറ്റണം. അല്ലെങ്കില്‍ മലയാളികള്‍ക്കുമുഴുവന്‍ അപമാനമാണ്.

സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാരിനും സംസ്‌ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാന്‍ വീണുകിട്ടിയ അപൂര്‍വ്വഅവസരം..ഈ അവസരം കളഞ്ഞുകുളിക്കരുത്. മനുഷ്യത്വത്തോടെ,സംസ്‌ക്കാരത്തോടെ ഈ വിഷയത്തെ സമീപിക്കുക.

Noora T Noora T :