വിവാഹ ദിവസവും എഡ്വാർഡിനെ കൈവിടാതെ ചേർത്ത് നിർത്തി ആലിയ; കൈയടിച്ച് ആരാധകർ !

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ആരാധകരും മാധ്യമങ്ങളും ഏറെ ആഘോഷമാക്കിയ ബോളിവുഡ് സൂപ്പർ താരങ്ങളായ ആലിയയുടെയും രൺബീറിന്റെയും വിവാഹം. വിവാഹ ശേഷമുള്ള ഇരുവരുടെയും വിശേഷങ്ങൾ ആരാധകർ വലിയ ആകാംഷയോടെയാണ് സമൂഹ മാധ്യമങ്ങൾ വഴി അറിയുന്നത്. വിവാഹ ശേഷം ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
പൂച്ചകളെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. എഡ്‌വാർഡ്, ജുനിപെർ എന്നിങ്ങനെ രണ്ട് പൂച്ചകളെ ആലിയ വളർത്തുന്നുമുണ്ട്.

തന്റെ ഓമനകളായ പൂച്ചകളുടെ ക്യൂട്ട് ചിത്രങ്ങളാണ് ആലിയയുടെ ഇൻസ്റ്റഗ്രാമിൽ നിറയെ. വിവാഹ തിരക്കിനിടയിലും താരം തന്റെ ഓമനകളെ മറന്നില്ല എന്നതാണ് ആരാധകരെ ഇപ്പോൾ അതിശയിപ്പിക്കുന്ന കാര്യം.വിവാഹ ദിനത്തിൽ തന്റെ അരുമയായ എഡ്‌വാർഡിനെ ചേർത്തു പിടിച്ചിരിക്കുന്ന ഫോട്ടോ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ആലിയ.കല്യാണ ദിവസത്തെ തിരക്കിനിടയിലും എഡ്‍വാർഡിനൊപ്പം ചിത്രം എടുക്കാൻ മറന്നില്ല. ക്യാറ്റ് ഓഫ് ഓണർ എന്ന ക്യാപ്‌ഷൻ നൽകിയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

കണ്ടാൽ ഒറ്റനോട്ടത്തിൽ ഒരു പൂച്ചക്കുട്ടിയുടെ പാവയെപ്പോലെ തോന്നിക്കുന്ന പേർഷ്യൻ ക്യാറ്റാണ് ആലിയയുടെ എഡ്‌വേഡ്‌.എന്നാൽ ചിത്രത്തിന് നിരവധി ആരാധകരാണിപ്പോൾ കമന്റുമായെത്തിയിരിക്കുന്നത്. രണ്ട് പേരും ഒരേ കളറിലാണല്ലോയെന്നാണ് പലരും പറയുന്നത്. മുൻപും എഡ്‌വാർഡിനൊപ്പമുള്ള ചിത്രങ്ങൾ ആലിയ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ ആലിയ എഡ്‌വാർഡിനൊപ്പം പങ്കുവച്ച ചിത്രങ്ങളിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊന്നാണ്. പൂച്ചയുമായി നിൽക്കുന്ന ക്ലോസപ്പ് ചിത്രങ്ങളാണ് ആലിയ പങ്ക് വെച്ചത്. ചിത്രത്തിലെ ആലിയയുടെ വിവാഹമോതിരമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

പൂർണമായും ഡയമണ്ടിലുള്ള മോതിരമാണ് ആലിയ അണിഞ്ഞത്. അതിൽ ആറ് വശങ്ങളുള്ള വലിയ ഡയമണ്ടാണ് മോതിരത്തിന് നടുക്കായി പതിപ്പിച്ചിരിക്കുന്നത്. ചുറ്റും ചെറിയ ഡയമണ്ടുകളും പിടിപ്പിച്ചിട്ടുണ്ട്. എഡ്‌വാർഡിനൊപ്പം ആലിയയുടെ വിവാഹമോതിരവും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

about aliyabatt

AJILI ANNAJOHN :