ആത്മസുഹൃത്തിന്റെ പിറന്നാൾ ദിനം; സുഹൃത്തിന്റെ സ്വപ്നം നിറവേറ്റുന്നു; പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

സംവിധായകൻ സച്ചിയുടെ മരണം മലയാള സിനിമാലോകത്ത് തീരാനഷ്ട്ടമായിരുന്നു. ഒരു സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിലുമപ്പുറം പൃഥ്വിരാജിനു ഒരു ആത്മമിത്രമായിരുന്നു സച്ചി. വര്‍ഷങ്ങളായുള്ള സുഹൃദ്‌ബന്ധം ഇരുവരേയും മാനസികമായി ഏറെ അടുപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സച്ചിയുടെ വിയോഗം പൃഥ്വിരാജിനെ സംബന്ധിച്ച്‌ ഇപ്പോഴും തീരാവേദനയാണ്.

സച്ചിയുടെ പിറന്നാള്‍ ദിനമായ ഇന്ന് പുതിയ ബാനര്‍ അനൗണ്‍സ്‌ ചെയ്തിരിക്കുകയാണ് താരം. സച്ചി ക്രിയേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ബാനറിലൂടെ നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ കുറിപ്പ്

നമസ്ക്കാരം എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍. December 25 എന്നെ സംബന്ധിച്ച്‌ ‌മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്‌മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

Noora T Noora T :