കലാസംവിധായകന്‍ ഭാസന്‍ മാനിപുരം അന്തരിച്ചു

സിനിമാ കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് ഭാസന്‍ മാനിപുരം (കെ സി ഭാസ്‌കരന്‍) അന്തരിച്ചു. 62 വയസായിരുന്നു. ശില്പിയും ചിത്രകാരനുമായ ഭാസന്‍ സിനിമയില്‍ സഹ സംവിധായകനുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊടുവള്ളി മാനിപുരം സ്വദേശിയാണ്. അമൃതംഗമയ, പരിണയം, മയൂഖം, കനകാംബരങ്ങള്‍, ഏഴാമത്തെവരവ്, ഓ ഫാബി, കടവ് എന്നീ ചിത്രങ്ങളുടെ കലാ സംവിധായകനായിരുന്നു. വടക്കന്‍ വീരഗാഥ, പരിണയം തുടങ്ങിയ ഹരിഹരന്‍ ചിത്രങ്ങളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Noora T Noora T :