സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത്.. നിങ്ങള്‍ KGF പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ; ഒമർ ലുലു

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന സംവിധായകനാണ് ഒമര്‍ലുലു. സംവിധായകന്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം സോഷ്യല്‍മീഡിയയില്‍ വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നടന്‍ ദുല്‍ഖര്‍ സല്‍മാനെയും സല്യൂട്ട് സിനിമയെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു

ദയവായി സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ, ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുതെന്ന് ഒമര്‍ പറയുന്നു. ദുല്‍ഖറിന്റെ സല്യൂട്ട് എന്ന ചിത്രം കണ്ടതിനു ശേഷമാണ് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. കെജിഎഫ് പോലെയുള്ള ചിത്രങ്ങള്‍ ചെയ്ത് മലയാള സിനിമയെ വളര്‍ത്താനും ഒമര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖനോട് ആവശ്യപ്പെടുന്നു.

ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ന് Salute സിനിമ കണ്ടു എന്റെ അറിവില്‍ ഒരുപാട് പേര്‍ കൊതിക്കുന്ന ദുല്‍ഖന്റെ dateന് തീവിലയുണ്ട്. ദയവായി സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത് നിങ്ങള്‍ KGF പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ റോഷന്‍ ചേട്ടാ നിങ്ങള്‍ ശരിക്കും ഒരു നോട്ട് ബുക്ക് തന്നെ ഒരുപാട് പഠിക്കാന്‍ ഉണ്ട്.

Noora T Noora T :