നിരവധി സൂപ്പര്‍ഹിറ്റ് താരങ്ങളെയും സൂ്പ്പര്ഹിറ്റ് ചിത്രങ്ങളെയും വിമര്‍ശിച്ച് എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര് ഖാന് എന്ന കെആര്‍കെ. കമാല്‍ ആര് ഖാന്റെ പുതിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ബാഹുബലിയേക്കാള്‍ വലുത് എന്ന അവകാശവാദവുമായാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കെആര്‍കെ പറയുന്നത്. ട്വീറ്റിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രഖ്യാപനവും താരം പങ്കുവെച്ചത്. ‘ദേശ്ദ്രോഹി’ എന്ന തന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്.
‘ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എങ്ങനെയാവണമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കാന്‍ ഞാനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു,’ എന്ന് താരം ട്വിറ്ററില്‍ കുറിച്ചു.
2008ലായിരുന്നു ദേശ്ദ്രോഹിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ജഗദീഷ് എ ശര്‍മയുടെ സംവിധാനത്തില്‍ കെആര്‍കെ തന്നെ നിര്‍മ്മിച്ച് അഭിനയിച്ച ചിത്രമായിരുന്നു ദേശ്ദ്രോഹി.
മനോജ് തിവാരി, ഹൃഷിതാ ഭട്ട്, ഗ്രേസി സിംഗ്, സൂഫി സെയ്ദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം സാമ്ബത്തികമായി വലിയ പരാജയമായിരുന്നു. അതേ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് താരം ഇപ്പോള്‍ എത്തുന്നത്.