ദിലീപിന് നാളെ നിർണ്ണായകം ; വധഗൂഢാലോചനാ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നാളെ വിധി !

ദിലീപ് പ്രതി ആയ വധഗൂഢാലോചന കേസിൽ വിധി നാളെ പ്രഖ്യപിക്കും കേസ് റദ്ധാക്കണമെന്ന് ദിലീപിന്റെ ഹർജിയിൽ ഹൈ കോടതിയാണ് നാളെ വിധി പറയുക ഉച്ചക്ക് 145 സിംഗിൾ ബെഞ്ചാണ് വിധി പറയുന്നത് . . നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമർപ്പിച്ചു . തുടരന്വേഷണത്തിന് കൂടുതൽ സമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നീ ആവശ്യങ്ങൾ സമർപ്പിച്ചത് . മാധ്യമങ്ങള്‍ക്ക് മുന്നില്‍ അന്വേഷണ വിവരം കൈമാറിയെന്ന പരാതിയില്‍ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണ റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോർട്ടിന്റെ കോപ്പി-പേസ്റ്റ് ആണിതെന്ന് കോടതി കുറ്റപ്പെടുത്തി.

ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ് ശ്രീജിത്ത് ഇന്ന് വിശദീകരണം നല്‍കിയത്. തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. സൈബർ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു.അതേസമയം, മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരങ്ങള്‍ കൈമാറിയെന്ന പരാതിയില്‍ എ.ഡി.ജി.പി എസ്. ശ്രീജിത്തും വിശദീകരണം നല്‍കും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഹാക്കര്‍ സായ് ശങ്കറിനോട് തിങ്കളാഴ്ച രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.

2018 ഡിസംബര്‍ 13ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്.

വിചാരണ കോടതിയിലെ നിര്‍ണായക രേഖകള്‍ നേരത്തെ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. . ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
അതേസമയം, വധഗൂഢാലോചനാ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നാളെ കോടതി വിധി പറയും. ഹൈക്കോടതി സിംഗിള്‍ ബഞ്ച് നാളെ ഒന്നേമുക്കാലിനാണ് വിധി പറയുക. കേസില്‍ സിംഗിള്‍ ബെഞ്ച് നേരത്തെ വാദം പൂര്‍ത്തീകരിച്ചിരുന്നു. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ സിബിഐക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

AJILI ANNAJOHN :