സ്ത്രീകള്‍ മലയാള സിനിമയില്‍ പുരുഷന്മാരെ പോലെ മുന്‍നിരയിലെത്തണമെങ്കില്‍ ക്രൂരമായ പ്രതികാര ബുദ്ധിയുള്ളവരായി മാറണം; മംമ്ത മോഹന്‍ദാസ്

തന്റെ പുതിയ സിഎൻമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ നടി മംമ്ത മോഹൻദാസ് പറഞ്ഞ ‘സമത്വ’ പരാമർശം വൈറലാകുന്നു.

സ്ത്രീകള്‍ മലയാള സിനിമയില്‍ പുരുഷന്മാരെ പോലെ മുന്‍നിരയിലെത്തണമെങ്കില്‍ ക്രൂരമായ പ്രതികാര ബുദ്ധിയുള്ളവരായി മാറണമെന്നാണ് നടി മംമ്ത മോഹന്‍ദാസ് പറയുന്നത് . സ്ത്രീകള്‍ക്ക് മലയാള സിനിമയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയായിരുന്നു താരം.ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന വളരെ കുറച്ച് സ്ത്രീ അഭിനേതാക്കള്‍ മാത്രമേയുള്ളു.അവര്‍ അത്തരത്തില്‍ നിലനില്‍ക്കുന്നതിന് കാരണം, പുരുഷ എതിരാളികളെപ്പോലെ സ്ത്രീകള്‍ തുല്യമായ രീതിയില്‍ ക്രൂരത കാട്ടുന്നത് കൊണ്ടാണ് എന്ന് താരം പറയുന്നു.

സിനിമയില്‍ പുരുഷ താരങ്ങള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ സ്ത്രീകളും പഠിക്കണം. എന്നാല്‍ നടിമാര്‍ അങ്ങനെ ചെയ്യുന്നില്ല എന്നും താരം പറഞ്ഞു. ആധിപത്യം പുലര്‍ത്തുന്ന കുറച്ച് സ്ത്രീ അഭിനേതാക്കള്‍ മാത്രമേ ഇവിടെ ഉള്ളു. അതിനു കാരണം സിനിമ മേഖലയിലെ പുരുഷ അഭിനേതാക്കളെ പോലെ സ്ത്രീകളും ക്രൂരമാകുന്നത് കൊണ്ടാണ്. അങ്ങനെ ആണ് വേണ്ടതും. നമ്മുടെ പുരുഷ അഭിനേതാക്കള്‍ പിടിച്ചു നിലനില്‍ക്കാന്‍ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങള്‍ സ്ത്രീ അഭിനേതാക്കളും പഠിക്കേണ്ട ഒന്നാണ്. നടിമാര്‍ അങ്ങനെ ചെയ്യുന്നത് കുറവാണ്.

പ്രത്യേകിച്ച് സിനിമ നിര്‍മ്മാണത്തിന്റെ കാര്യം വരുമ്പോള്‍. ഇനി അങ്ങോട്ട് സ്ത്രീകള്‍ക്ക് സൗമ്യത പുലര്‍ത്താന്‍ കഴിയില്ല. സ്ത്രീകളെന്ന നിലയില്‍ പുരുഷന്മാരെപ്പോലെ മാനസികമായി പ്രതികാരബുദ്ധിയുള്ളവരായി മാറിയില്ലെങ്കില്‍, മുന്‍നിരയിലേക്ക് വരാന്‍ കഴിയില്ല. മംമ്ത പറഞ്ഞു.

Noora T Noora T :