സൂര്യയെ പൂട്ടാൻ അടുത്ത തട്ടിപ്പ് പ്ലാൻ ചെയ്ത് കുഞ്ഞിയും റാണിയമ്മയും; ഋഷിയ്ക്ക് മതിയായോ?; ഇതും പ്രണയമാണ്; സ്വതന്ത്രമായ പ്രണയം; കൂടെവിടെ പുത്തൻ ആശയവുമായി!

ഇന്നലെ എപ്പിസോഡ് എങ്ങനെ ഉണ്ടായിരുന്നു? ഋഷിയും സൂര്യയും പിണങ്ങാൻ കാത്തിരിക്കുന്ന പ്രേക്ഷകരും ഉണ്ട്.. അവർ തമ്മിൽ ഈ വഴക്ക് വേണ്ട എന്ന് പറയുന്നവരും ഉണ്ട്. ഏതായാലും ജനറൽ പ്രൊമോ വന്നപ്പോൾ ഋഷിയുടെ പിണക്കം കാണാൻ പറ്റി. അപ്പോൾ സൂര്യ അവോയിഡ് ചെയ്തതിൽ ഋഷി പ്രതികരിച്ചു തുടങ്ങി.

ഇനി ഇന്നലത്തെ എപ്പിസോഡിൽ കേസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്.. കുടുംബ പ്രശ്നത്തിനിടയിൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറച്ചാണ് കാണിക്കുന്നത്. എങ്കിലും സൂരജ് സാർ ജഗന്റെ അടുത്തുവരെ വരെ. അതുപോലെ ആ അപരിചിതനെ സൂരജ് സാറിന് കിട്ടിയെന്നാണ് ജഗനോട് പറഞ്ഞിരിക്കുന്നത്. അവിടെ എനിക്ക് ഒരു സംശയം അയാളെ സൂരജ് കസ്റ്റഡിയിൽ എടുത്തായിരുന്നോ? അങ്ങനെ ഒരു സീൻ ഞാൻ ഇതുവരെ കണ്ടില്ല..

ആലഞ്ചേരിയിൽ വിഷു ആഘോഷിക്കാൻ ഋഷിയും അതിഥി ടീച്ചറും ആദി സാറും പോയ ദിവസം അവിടെ നിന്നും ജഗൻ ആ അപരിചിതനെ മാറ്റുന്നത് കാണിച്ചിരുന്നു, ശേഷം അയാളെ സൂരജിന് കിട്ടിയോ എന്നറിയില്ല. ഇനി അടുത്ത സംഭവം ആദി സാറും ഋഷി സാറും തമ്മിലുള്ള സംസാരം ആയിരുന്നു.

അതിൽ പല പ്രേക്ഷകർക്കും പല അഭിപ്രായങ്ങളാണ്. എനിക്ക് തോന്നുന്നത് നമ്മുടെ സൊസൈറ്റി വലിയ ഒരു മാറ്റത്തിലൂടെ കടന്നു പോകുന്നതുകൊണ്ടാകണം ഇത്ര വ്യത്യസ്തമായ ചർച്ചകൾ ഉണ്ടാകുന്നത്. അതായത് ചിലർക്ക് സ്ത്രീകൾ ഇപ്പോഴും പുരുഷന്മാർക്ക് താഴെ ആകുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉണ്ട്.. അതാകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റാൻ സാധിക്കും .

അല്ലേലും സ്ത്രീകൾ ഭരിക്കുന്ന വീടൊക്കെ എന്തൊരു ദുരിതമാണ്… സ്ത്രീകൾക്ക് ഈ ഫിനാൻസ് കാര്യങ്ങളിൽ ഒന്നും അറിവുണ്ടാകില്ല അങ്ങനെ അങ്ങനെ കുറെ കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ . .അപ്പോൾ സൂര്യ ജോലിക്ക് പോകുന്നതൊന്നും ചില പ്രേക്ഷകർക്ക് അംഗീകരിക്കാൻ സാധിക്കില്ല. അതുപോലെ ആദി സാർ ഇന്നലെ പറഞ്ഞ കാര്യവും പലർക്കും ഇഷ്ടപ്പെട്ടില്ല..

ഇവിടെ അടി സാർ ആദ്യം തന്നെ പറയുന്നുണ്ട്.. സൂര്യ എന്തെങ്കിലും മറച്ചുവക്കുന്നുണ്ടെങ്കിൽ അത് ബോധപൂർവം ആയിരിക്കും. അതായത് ഇപ്പോൾ ആ വിഷയത്തെ കുറിച്ച് ഋഷി അറിയാൻ അവൾ ആഗ്രഹിക്കുന്നില്ല. എന്നാൽ.. ഋഷി അപ്പോഴും പറയുന്നത്.. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്യം ഉണ്ടെന്നാണ് ..

അപ്പോൾ ആദി സാർ പറയുന്ന കാര്യം , നിങ്ങളുടെ ഈ പ്രണയത്തിനപ്പുറം ഈ ബോണ്ടിങിനും അപ്പുറം.. നിങ്ങൾ രണ്ടു വ്യക്തികൾ ആണ് . അത് മറക്കരുത് . വ്യക്തികൾക്ക് അവരുടേതായ സ്വാതന്ത്യവും അവകാശവും ഉണ്ട് അത് ഒരിക്കലും ഒരു റിലേഷനിലേക്ക് കൂട്ടിക്കെട്ടാൻ ശ്രമിക്കരുത്..

അത് ചോദ്യം ചെയ്യാതിരിക്കൽ നീ കാണിക്കുന്ന മര്യാദയാണ്.. ഇത് പരസ്പരം ഉണ്ടാകേണ്ട ഒന്നാണ്.. ആദി സാർ ഈ പറഞ്ഞത് ആണ് ഒരു ബന്ധത്തിൽ ഏറ്റവും മികച്ച വാക്കുകൾ.. അങ്ങനെ എങ്കിൽ അത് ഒരു നല്ല ബന്ധം, ആകും അല്ലെങ്കിൽ അതൊരു ബന്ധനം ആകും..

about koodevide

Safana Safu :