സിനിമയില്‍ പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന സാധ്യതകള്‍ സ്ത്രീകള്‍ക്ക് ലഭിക്കാത്തതിന്റെ പ്രധാന കാരണം ഇതാണ്…!; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ദാസ്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ സിനിമയില്‍ പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന സാധ്യതകള്‍ സ്ത്രീകള്‍ക്ക് ലഭിക്കാത്തതിന്റെ ഒരു പ്രധാന കാരണം അവര്‍ അത്രത്തോളം ഫെറോഷ്യസ് ആയി അവസരങ്ങള്‍ തേടാത്തതാവാം എന്ന് നടി മമ്ത മോഹന്‍ദാസ്. തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് മമ്ത ഇക്കാര്യം പറഞ്ഞത്.

”പ്രതിഭാശാലികളായ അനേകം പെണ്‍കുട്ടികള്‍ സിനിമാ രംഗത്തുണ്ട്, അവര്‍ക്കൊന്നും തന്നെ അവര്‍ അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കുന്നില്ല. വനിതകള്‍ക്കുള്ള അവസരങ്ങള്‍ തന്നെ മൂന്നോ നാലോ നായികമാരിലേക്ക് ചുരുങ്ങിയിരിക്കുന്ന അവസ്ഥയാണ്. ”മുന്നോട്ട് പോകാനായി പുരുഷ സഹപ്രവര്‍ത്തകര്‍ നടത്തുന്ന തരം മൂവ്‌മെന്റ്. പത്തു പേരെ വിളിച്ച് ചേട്ടാ, പ്‌ളീസ്, അത്, ഇത്. എന്നൊക്കെ പറയുക. ഇതൊന്നും സ്ത്രീകള്‍ ചെയ്യാറില്ല. പ്രത്യേകിച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ,” മമ്ത വെളിപ്പെടുത്തി.

‘എനിക്ക് എന്നെ തന്നെ ജനിറ്റിക്കായി മാറ്റാന്‍ സാധിക്കില്ല. എന്റെ മകള്‍ ആണേല്‍ ഞാന്‍ പറയും. ഒരു മകള്‍ ഉണ്ടാവുകയാണെങ്കില്‍ അവളെ എനിക്ക് അത്തരത്തില്‍ (ഒരു പോരാട്ടത്തിന് സജ്ജയാക്കി) വളര്‍ത്താം. പക്ഷേ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഉള്ള എന്നെ എനിക്ക് മാറ്റാന്‍ സാധിക്കില്ല. സ്ത്രീകള്‍ പുരുഷന്മാരോളം തന്നെ ‘psychologically vindictive’ ആവുന്ന സാഹചര്യത്തില്‍ മാത്രമാണ് അവര്‍ക്ക് സജീവമായി മുന്നോട്ടു വരാന്‍ സാധിക്കുന്നത്. എന്നാല്‍ താന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ അക്കാര്യത്തില്‍ കുറച്ച് പാസിവ് ആണെന്ന് താന്‍ വിശ്വസിക്കുന്നതായും മമ്ത കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസത്തിന്റെ അവസാനം എനിക്ക് എന്റെ വീട്ടിലേക്ക്, സാധാരണക്കാരായ, എന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക് പോകേണ്ടതുണ്ട്. അച്ഛനും അമ്മയും പാസ്സീവ് ആണ്. എനിക്കൊരു സപ്പോര്‍ട്ടിംഗ് സിസ്റ്റമില്ല. അല്ലെങ്കില്‍ എനിക്ക് അത്രയും തന്നെ ഫെറോഷ്യസ് ആയ ഒരു കൂട്ട് വേണം. എങ്കില്‍ ഒരു ടീം ആയി മൂവ് ചെയ്യാം. അതില്ലാത്ത പക്ഷം, നിങ്ങള്‍ എന്ത് ചെയ്യും? എന്നെ സംബന്ധിച്ചാണെങ്കില്‍ ഒരു അസുഖമായും കൂടി ഡീല്‍ ചെയ്യേണ്ടതുണ്ട്. അതിനോട് പോരാടാന്‍ എന്റെ ആത്മീയ ശക്തി നിലനിര്‍ത്തേണ്ടതുണ്ട്.

ഡബ്‌ള്യൂ സി സിയിലുള്ള പെണ്‍കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കാത്തതിന്റെ കാരണങ്ങളില്‍ ഇതും പെടാം. അവര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്നത് തന്നെ പലരെയും അലോസരപെടുത്താം. ഡബ്‌ള്യൂ സി സി തന്നെയും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും കോ-എക്‌സിസ്റ്റ് ചെയ്യാനാവണം എന്ന് താന്‍ കരുതുന്നതായും മമ്ത പറഞ്ഞു.

നാല് പേരോട് കള്ളത്തരവും പറഞ്ഞു, നിര്‍മ്മാണമൊക്കെ മുന്നോട്ട് കൊണ്ട് പോവാന്‍ പറ്റില്ല. പിന്നെ നിങ്ങള്‍ പൊളിറ്റിക്കല്‍ ആവേണ്ടതുണ്ട്. ആ പൊളിറ്റിക്‌സിനകത്ത് കള്ളത്തരവുമുണ്ട്. കുറച്ചെങ്കിലും കള്ളത്തരം ഉള്ളില്‍ കൊണ്ട് നടക്കാം എന്നുറപ്പില്ലാതെ ഈ മേഖലയില്‍ നിങ്ങള്‍ ഒരു ‘എഫക്റ്റീവ് പ്ലെയര്‍’ ആവുന്നില്ല. സ്ത്രീകള്‍ പിന്നിലായി പോകുന്നത് അവിടെയാണ്’ എന്നും നടി പറഞ്ഞു.

Vijayasree Vijayasree :