സ്‌നേഹം ചിന്തകള്‍ക്കുമപ്പുറമാണ്; മകളുടെ ഓര്‍മ്മ ദിനത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി കെഎസ് ചിത്ര

കേരളത്തിന്റെ സ്വന്തം പ്രിയ ഗായികയാണ് കെഎസ് ചിത്ര. ഗായികയുടെ വിശേഷങ്ങളെല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് വളരെയേറെ താത്പര്യവുമാണ്. ഇപ്പോഴിതാ അകാലത്തില്‍ വിടപറഞ്ഞ ഏകമകള്‍ നന്ദനയുടെ ഓര്‍മദിനത്തില്‍ ഹൃദയഭേദകമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് കെഎസ് ചിത്ര. സ്‌നേഹം ചിന്തകള്‍ക്കുമപ്പുറമാണെന്നും ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ ജീവിക്കുമെന്നുമാണ് മകളുടെ ചിത്രം പങ്കുവച്ച് ചിത്ര കുറിച്ചത്

മകളെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. മകളുടെ ഓര്‍മ പങ്കിട്ടുകൊണ്ടുള്ള ചിത്രയുടെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം വൈറല്‍ ആയി. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.

മകളുടെ എല്ലാ പിറന്നാളിനും ഓര്‍മ ദിനത്തിലും ചിത്ര പങ്കുവയ്ക്കുന്ന കുറിപ്പ് ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ വേര്‍പാടിന്റെ വേദനയുടെ ആഴം മുന്‍പ് അഭിമുഖങ്ങളിലുള്‍പ്പെടെ ചിത്ര വെളിപ്പെടുത്തിയിട്ടുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്.

എന്നാല്‍ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാള്‍ നീണ്ടു നിന്നില്ല. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് ഒമ്ബത് വയസ്സുകാരിയായ നന്ദന മരണപ്പെട്ടു.

Vijayasree Vijayasree :