കേരളം UP അല്ല. ഇവര്‍ക്‌ ഇപ്പഴെ വിലങ്ങിട്ടില്ലെങ്കില്‍…ഇത് പടരും… പ്രതികരണവുമായി ജസ്ല മാടശ്ശേരി

യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കാഞ്ഞങ്ങാട്ടുള്ള വീടാക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ജസ്ല മാടശ്ശേരി

. ‘ആർഎസ്എസിനെ പോലെ തന്നെ വർഗീയതയും ഭീകരതയും നിറഞ്ഞ് തുളുമ്പുന്ന ജനദ്രോഹ പ്രസ്ഥാന’മാണ് ലീഗെന്നും ഇത്തരക്കാർക്ക് ഇപ്പോഴേ വിലങ്ങിട്ടില്ലെങ്കിൽ ഇത് പടരുമെന്നുമാണ് ജസ്ല തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കിയത്.

മാത്രമല്ല, സംഭവത്തിന്റെ മാദ്ധ്യമവാർത്തയുടെ വീഡിയോയും ജസ്ല തന്റെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുടുംബത്തെ ആക്രമിച്ചതായി പരാതിയും ലഭിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ ദിവസം കാഞ്ഞങ്ങാട് നഗരസഭയിലെ മുസ്ലീം ലീഗിന് ഭൂരിപക്ഷമുള്ള കല്ലുരാവി എന്ന പ്രദേശത്താണ് സംഭവം നടന്നത് തന്നെ.

കുറിപ്പ്

‘മുസ്ലീം ലീഗാണ്.RSS പോലെ തന്നെ വര്‍ഗ്ഗീയതയും ഭീകരതയും നിറഞ്ഞ് തുളുമ്പുന്ന ജനദ്രോഹ പ്രസ്ഥാനം.കേരളം UP അല്ല. ഇവര്‍ക്‌ ഇപ്പഴെ വിലങ്ങിട്ടില്ലെങ്കില്‍…ഇത് പടരും.’

Noora T Noora T :