അന്ന് അത് കണ്ടപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ ; ഭാവനയുടെ സങ്കടം മുഴുവൻ അതായിരുന്നു, മറക്കാനാകാത്ത ആ സംഭവത്തെ കുറിച്ച് ശിൽപ ബാല!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ശിൽപ ബാല. ആഗതൻ അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ശിൽപ ബാല ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇടയ്ക്കിടെ അവതാരകയായും ശിൽപ എത്താറുണ്ട്. നടി എന്നതിൽ ഉപരി മാതൃകയായ ഒരു അമ്മ, കിടുക്കാച്ചി ഒരു ഭാര്യ, യുട്യൂബർ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളും ശിൽപയ്ക്കുണ്ട്. അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്ത കുറച്ചു ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. കൂടാതെ മകൾ യാമികയോട് സാനിറ്ററി നാപ്കിൻ എന്താണെന്ന് ശിൽപ പറഞ്ഞ് കൊടുക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടി നേടിയിരുന്നു.

മലയാള സിനിമാ ഇൻഡസ്ട്രിയിലെ വലിയ സൌഹൃദക്കൂട്ടത്തിലെ ഒരാളാണ് ശിൽപ. ഭാവന, സയനോര പിലിപ്പ്, രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്ന, ശ്രിത ശിവദാസ് എന്നിവരാണ് ഈ സുഹൃദ്ക്കൂട്ടത്തിലുള്ള മറ്റുള്ളവർ. ഇപ്പോഴിതാ ഈ കൂട്ടുകാരികളെ കുറിച്ച് ശിൽപ പറഞ്ഞ കാര്യങ്ങൾ വൈറലായിരിക്കുകയാണ്.അടുത്ത കൂട്ടുകാർ ജീവിതത്തിൽ കാണിച്ചിട്ടുള്ള മണ്ടത്തരങ്ങളെ പറ്റിയോ അവരെ കുറിച്ച് കേട്ട് ചിരിക്കാനുള്ള സംഭവമോ പറയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ശിൽപ സംസാരിച്ച് തുടങ്ങിയത്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശിൽപ ഇക്കാര്യം പറഞ്ഞത്.ഭാവനയോടൊപ്പമൊക്കെ നിരവധി ഓർമകളെ കുറിച്ച് ശിൽപ ബാല പറയുന്ന കാര്യങ്ങൾ വളരെ രസകരമാണ്. ലിപ്സ്റ്റിക്കിനോട് വളരെ അധികം കമ്പമുള്ള ആളാണ് ഭാവനയെന്ന് ശിൽപ പറയുന്നു. ഒരു നിറത്തിന്റെ പല ഷെയ്ഡിലുള്ള കളറുകൾ അവളുടെ ലിപ്സ്റ്റിക്ക് കളക്ഷനിൽ ഉണ്ടാകുമെന്ന് ശിൽപ പറയുന്നു.

ഒരിക്കൽ അവൾ അതിലൊന്ന് ഞങ്ങളുടെ ഒരു കോമൺ സുഹൃത്തിന് സമ്മാനമായി കൊടുത്തു. ശേഷം പിന്നീട് ആ കൂട്ടുകാരിയെ ഞാനും ഭാവനയും മറ്റൊരു പരിപാടിയിൽ വെച്ച് കണ്ടപ്പോൾ അവധ ധരിച്ചത് ഭാവന കൊടുത്ത ലിപ്സറ്റിക്ക് ആയിരുന്നു. ഇത് മനസിലാവാതിരുന്ന ഭാവന ആ ലിപ്സ്റ്റിക്ക് ഷെയ്ഡ് ഏതാണ് എന്ന് ചോദിച്ചു.അപ്പോഴാണ് ആ കൂട്ടുകാരി ആ ലിപ്സ്റ്റിക്ക് ഭാവന സമ്മാനിച്ചതാണ് എന്ന കാര്യം പറഞ്ഞത്. അത് കേട്ട് മിണ്ടാതിരുന്ന ഭാവന ആ കൂട്ടുകാരി പോയ ശേഷം വളരെ സങ്കടപ്പെട്ട് പറഞ്ഞ കാര്യമായിരുന്നു വളരെ രസകരം.

ഞാനിട്ടപ്പോൾ ആ ലിപ്സ്റ്റിക്കിന് ഇത്ര ഭംഗിയുണ്ടായിരുന്നില്ല എന്നതായിരുന്നു അവളുടെ സങ്കടം. അതുകൊണ്ട് ഞാൻ അത് അവളുടെ എടുത്ത് നിന്ന് തിരിച്ച് വാങ്ങി ഉപയോഗിച്ച് നോക്കിയാലോ എന്ന് വരെ അവൾ പറഞ്ഞെന്ന് നിറചിരിയോടെ ശിൽപ പറഞ്ഞു.പക്ഷെ ഭാവന തിരിച്ച് വാങ്ങാൻ പോയൊന്നുമില്ല. അന്ന് ഭാവന പറഞ്ഞ ഈ കാര്യങ്ങളെല്ലാം ഞങ്ങൾ പലപ്പോഴും പറഞ്ഞ് ചിരിക്കാറുണ്ടെന്നും ശിൽപ പറഞ്ഞു. അത്രത്തോളം വലിയ ലിപ്സ്റ്റിക്ക് ഭ്രാന്തിയാണ് ഭാവനയെന്നും ശിൽപ പറഞ്ഞു.സയനോരയാണ് തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും നിഷ്കളങ്കയായ വ്യക്തി‌യെന്നും ശിൽപ പറയുന്നു. ഒന്നും മനസിൽ സൂക്ഷിക്കാൻ സയനോരയ്ക്ക് അറിയില്ലെന്നും ശിൽപ ബാല പറഞ്ഞു. ശിൽപയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

about bhavana

AJILI ANNAJOHN :