ലാൽ സലാം സഖാവ് അശ്വതി’; കിടിലൻ മറുപടിയുമായി താരം! അശ്വതി ചേച്ചി സൂപ്പറല്ലേയെന്ന് ആരാധകർ

അവതാരിക അശ്വതി ശ്രീകാന്ദിന്റെ പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിമർശനത്തിന് കടുത്ത ഭാഷയിൽ അശ്വതി നൽകുന്ന പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലൊരു അശ്വതിയുടെ പ്രതികരണമാണ് ആരാധകർ കയ്യടിക്കുന്നത്

കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ട കാര്യം ബോധ്യപെടുത്തികൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വൈറൽ ആകുന്നത്. ചലച്ചിത്ര താരങ്ങളും യഥാർത്ഥ ജീവിതത്തിൽ ഉത്തമ രക്ഷാ കർത്താക്കളുമായി തിളങ്ങുന്ന ഇന്ദ്രജിത്തും പൂർണ്ണിമയും ആണ് വീഡിയോയിൽ എത്തുന്നത്. നമുക്ക് വളരാം, നന്നായി വളർത്താം എന്ന ക്യാപ്‌ഷനിലൂടെ പുറത്തുവിട്ട വീഡിയോ ഏറെ വൈറൽ ആയിരുന്നു.

ഇതിന് പിന്നാലെ അശ്വതിയും ഇതേ വീഡിയോ നമുക്ക് വളരാം, നന്നായി വളർത്താം എന്ന ക്യാപ്ഷ്യനോടെ സ്വന്തം പ്രൊഫൈലിൽ ഷെയർ ചെയ്തു. ‘ലാൽ സലാം സഖാവ് അശ്വതി’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

അശ്വതി, ഈ കമന്റിന് നൽകിയ മറുപടിയാണ് ഏറെ വൈറൽ ആയി മാറിയത്. ‘കേരള മുഖ്യമന്ത്രിയുടെ പേജിൽ നിന്നും ആണ് ഞാൻ ഇത് പങ്കിട്ടത്. അത് എന്റെ രാഷ്ട്രീയം അല്ല പറയുന്നത്’, എന്നാണ് അശ്വതി നൽകിയ കമന്റ്.

Noora T Noora T :