ജാസ്മിൻ പുകവലിയ്ക്ക് അടിമയോ? ; സിഗരറ്റ് കിട്ടാതെ വന്നപ്പോൾ ബിഗ് ബോസ് വീട്ടിൽ ബഹളം; കഴിഞ്ഞ സീസൺ പോലെയല്ല ഈ സീസൺ!

ബിഗ് ബോസ് സീസൺ ഫോറിൽ മാത്രം ഉയർന്നുവന്ന ഒരു കാര്യമാണ് , പുകവലി. കഴിഞ്ഞ സീസണുകളിൽ ആണുങ്ങൾ ആയിരുന്നെങ്കിൽ ഈ സീസണിൽ പുകവലിയ്ക്ക് അടിമപ്പെട്ട കുറച്ചു സ്ത്രീകളെ ബിഗ് ബോസ് വീട്ടിൽ കാണാം . അതിൽ ഏറ്റവും കൂടുതൽ സിഗെരെറ്റിന് അടിമപ്പെട്ടിരിക്കുന്നത് ജാസ്മിൻ മൂസയാണ്.

നിലവിൽ സിഗററ്റ് തീർന്നിരിക്കുകയാണ്. ഈ ആഴ്ചത്തെ സിഗെരെറ്റ് ആൾറെഡി തീർന്നു എന്നാണ് പറയുന്നത്. ഈ ആഴ്ച അവസാനിക്കുന്നതിനു മുന്നേതന്നെ, ഈ ആഴ്ചയിലെ സിഗററ്റ് തീർന്നതിലെ ചർച്ച അല്പം കൂടിപ്പോയി.

റൊൺസണിനു ആവശ്യപ്പെട്ട പ്രകാരം ടി ഷർട്ട് കൊടുക്കാൻ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിച്ചിരുന്നു. ആ സമയം ജാസ്മിൻ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു സിഗററ്റ് വേണം എന്ന്. സിഗററ്റ് ഇല്ലാതെ ഒട്ടും പറ്റില്ല എന്ന അവസ്ഥയിലാണ് ജാസ്മിൻ.

രണ്ടു ദിവസത്തിൽ ഒരെണ്ണം ഉപയോഗിച്ചു വലിക്കാൻ പറഞ്ഞപ്പോൾ ജാസ്മിന് അത് പോരാ എന്ന കംപ്ലയിന്റ് നിമിഷയും പറഞ്ഞു.ഈ സീസണിലെ തുടക്കത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ജാസ്മിന്റെയും ഡെയ്സിയുടെയും നിമിഷയുടെയും സിഗററ്റ് വലി സംസാരമായിരുന്നു. വിമർശിച്ചവർ മാത്രം ആയിരുന്നില്ല അനുകൂലിച്ചവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു./

പുരുഷന്മാർ വലിച്ചപ്പോൾ ചർച്ച ചെയ്തില്ലല്ലോ പിന്നെ എന്തിനാണ് സ്ത്രീകൾ സിഗരറ്റ് വലിക്കുന്നതിനെ ഇത്ര കൂടുതൽ ചർച്ച ചെയ്യുന്നത് എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. അതേസമയം പുകവലി ആരോഗ്യത്തിന് ഹാനീകരം എന്ന് പറയും പോലെ ഈ അഡിക്ഷൻ നല്ലതല്ല എന്നാണ് പ്രേക്ഷകർക്കും പറയാനുള്ളത്.

about jasmin

Safana Safu :