അതിന്റെ പേരിൽ പ്രശ്നങ്ങൾ വേണ്ടെന്ന് കരുതി ഇഷ്ടം ഞാൻ പറഞ്ഞില്ല; ആ ചേട്ടനിപ്പോൾ കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു ; പറയാതെ പോയ പ്രണയത്തെ കുറിച്ച് പറഞ്ഞ് ശാലിനി !

ബിഗ്‌ബോസ് മലയാളം സീസൺ 4 വളരെ ഗംഭീരമായി മുന്നോട്ടു പോവുകയാണ് . പുതിയ പുതിയ തന്ത്രങ്ങൾ മെനഞ്ഞ മത്സരാർഥികൾ ഗെയിം കളിക്കുകയാണ് . എന്നാൽ ഇപ്പോൾ ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിക്കുന്ന പതിനാറ് പേരും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള പ്രണയങ്ങളെ കുറിച്ച് വീടിനുള്ളിലെ സഹമത്സരാർഥികളോട് പങ്കുവെച്ചിരിക്കുകയാണ്.

പ്രണയിക്കുകയോ പ്രണയിക്കപ്പെടുകയോ ചെയ്തിട്ടാല്ലാത്ത ആരും തന്നെ ഈ ലോകത്തുണ്ടാകില്ല
. ശാലിനിയാണ് താൻ പറയാൻ ധൈര്യം കാണിക്കാത്ത കാരണം നഷ്ടപ്പെട്ട് പോയ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ജാതി വേറെയായിരുന്നതിനാൽ വീട്ടിൽ പ്രശ്നങ്ങളുണ്ടാകുമോയെന്ന് ഭയന്നിരുന്നുവെന്നും ശാലിനി പറയുന്നു.

ആത്മാർ‌ഥമായ പ്രണയം അനുഭവിക്കാൻ സാധിച്ചിട്ടില്ല. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവിടെ ടൂട്ടോറിയൽ കോളജിൽ പഠിച്ചിരുന്ന ഒരു ചേട്ടന് എന്നെ ഇഷ്ടമായിരുന്നു. കൃഷ്ണൻ എന്നായിരുന്നു പേര്. കൂടെയുള്ളവരൊക്കെ സപ്പോർ‌ട്ട് ചെയ്തപ്പോൾ എനിക്കും ധൈര്യമായിരുന്നു. അതിന് ശേഷം ഒരു പ്രണയദിനത്തിൽ അദ്ദേഹം എനിക്കൊരു ​ഗ്രീറ്റിങ് കാർഡ് തന്നു. ഞാൻ അത് വീട്ടിൽ കൊണ്ടുപോയി അമ്മൂമ്മയുടെ പഴയ മരപ്പെട്ടിയിൽ ഒളിപ്പിച്ച് വെച്ചു. പിറ്റേ ദിവസം അമ്മ അത് കണ്ടുപിടിച്ചു.’

‘അതിന്റെ പേരിൽ പ്രശ്നങ്ങൾ വേണ്ടെന്ന് കരുതി ഇഷ്ടം ഞാൻ പറഞ്ഞില്ല. വീട്ടിൽ പ്രശ്നമാകുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ആ ചേട്ടനിപ്പോൾ കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു. അന്ന് അത് സ്വീകരിച്ചിരുന്നെങ്കിൽ എന്റെ ജീവിതം ‌നല്ലതാകുമായിരുന്നു’ ശാലിനി പറയുന്നു. അവതാരകയായി ശ്രദ്ധ നേടിയ താരമാണ് ശാലിനി. വിവാഹമോചിതയായ ശാലിനിക്ക് ഒരു ആൺകുഞ്ഞുണ്ട്.

സിംഗിൾ മദർ ജീവിതം ആസ്വദിച്ച് വരികയാണെന്നും അച്ഛനോടും അമ്മയോടും സഹോദരനോടുമൊപ്പമാണ് ജീവിക്കുന്നതെന്നും ശാലിനി വെളിപ്പെടുത്തിയിരുന്നു. കഠിനാധ്വാനത്തിന് പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളുടെയും ചാനൽ അവാർഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്. അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ടെന്ന് മാത്രമല്ല ആ മേഖലയോട് അതീവ താൽപര്യവുമുണ്ട്.

അതേസമയം ശാലിനി ​ഗെയിമിൽ സജീവമാകുന്നില്ലെന്നും ബാലാമണി കളിക്കുകയാണെന്നും പ്രേക്ഷകരിൽ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. നിരവധി നിയന്ത്രണങ്ങൾക്ക് വിധേയമായി പലവിധ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ കഴിയുന്നത്. പതിനേഴ് മത്സരാർഥികളുമായി ആരംഭിച്ച ഷോ രണ്ടാം ആഴ്ചയിൽ എത്തിനിൽക്കുമ്പോൾ പതിനാറ് മത്സരാർഥികളാണുള്ളത്. ആദ്യം പുറത്തായത് ജാനകി സുധീർ ആണ്.

രണ്ടാം വാരം ആവേശകരമായ പര്യവസാനത്തിലേക്ക് നീങ്ങുമ്പോൾ ജയിൽ നോമിനേഷനും ജയിലിലടയ്ക്കലും പൂർത്തിയായി. ഈ വാരത്തിലെ ഭാഗ്യപേടകം വീക്കിലി ടാസ്‍കിലെയും മൊത്തത്തിൽ ഇതുവരെയുള്ള പ്രകടനവും സാന്നിധ്യവുമൊക്കെ പരിഗണിച്ച് മൂന്ന് പേരെ വീതം നോമിനേറ്റ് ചെയ്യാനാണ് മത്സരാർഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടത്.നോമിനേഷനുകൾ പ്രകാരം ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത് ഡെയ്‍സിക്കാണ്.

11 വോട്ടുകൾ. ജാസ്‍മിന് 10 വോട്ടും, ഡോ. റോബിന് 8 വോട്ടുകളും ലഭിച്ചു. മൂന്ന് പേരെ നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് പേരെ മാത്രമാണ് ഓരോ വാരവും ജയിലിൽ അടയ്ക്കുക. ഇതനുസരിച്ച് ആ രണ്ടുപേരെ തെരഞ്ഞെടുക്കാനായി ഒരു മത്സരവും ബിഗ് ബോസ് നടത്തി. ഇതുപ്രകാരം ആദ്യം നടന്ന മത്സരത്തിൽ ഡെയ്സിയും റോബിനും പരാജയപ്പെട്ടു. രണ്ടാം വാരം അങ്ങനെ റോബിനും ഡെയ്സിയും ജയിലിൽ അടയ്ക്കപ്പെട്ടു. പൂട്ടുകളില്ലാത്ത ഓപ്പൺ ജയിൽ ആണ് ഇത്തവണ ബിഗ് ബോസിൽ.

about shalini

AJILI ANNAJOHN :