അന്ന് കാവ്യ ഉണ്ടാക്കിയ ആ ഭക്ഷണം പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു, കാവ്യ ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ഈ വിഭവം; തുറന്ന് പറഞ്ഞ് ദിലീപ്

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ താരജോഡികളാണ് കാവ്യ മാധവനും ദിലീപും. ദിലീപിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണെങ്കിലും വിവാഹത്തോടെ കാവ്യ അഭിനയത്തില്‍ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോള്‍ മകളുടെ കാര്യം നോക്കുന്നതിലാണ് കാവ്യ മുന്‍ഗണന നല്‍കിയിട്ടുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും പാളിപോയ ഭക്ഷണത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരുന്നു. തനിക്ക് കാവ്യ ഉണ്ടാക്കുന്ന ചിക്കന്‍ അടക്കമുള്ള ഭക്ഷണമാണ് ഇഷ്ടമെന്നും ദിലീപ് പറയുന്നു.

‘താന്‍ അവസാനമായി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചത് രണ്ടാഴ്ച മുമ്പാണ്. കളമശ്ശേരിയിലെ തട്ടുകടയില്‍ നിന്ന് ഓം ലെറ്റ് കഴിച്ചു. കാവ്യ ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ചിക്കന്‍ വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങളാണ്. ഒരിക്കല്‍ അവളുണ്ടാക്കിയിട്ട് പാളിപ്പോയത് പൊങ്കല്‍ ആണ്. അതിന് ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഉപ്പ് കൂടുതലായിരുന്നു. അത് പിന്നെ ഞാന്‍ കഴിച്ചു. ഇല്ലെങ്കില്‍ നാളെ ഈ പൊങ്കല്‍ കിട്ടില്ല. അതൊക്കെ കഴിഞ്ഞ് കുറച്ച് ഉപ്പ് കുറയ്ക്കാമല്ലേ എന്ന് പറഞ്ഞുവെന്നും ദിലീപ് പറഞ്ഞു.

കാവ്യ ഇപ്പോള്‍ എല്ലാ തരത്തിലുമുള്ള ഭക്ഷണവും ഉണ്ടാക്കും. പണ്ട് അങ്ങനെ ഒന്നുമില്ല. അന്ന് ചായയും മറ്റും ഒക്കെയേ ഉണ്ടാക്കുകയുള്ളു. ഇതുവരെ ഉണ്ടാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് എല്ലാം പഠിച്ചത്. കൊവിഡ് കാലത്ത് ഞങ്ങള്‍ ആരും പുറത്ത് പോയിട്ടില്ല. കുടുംബം മൊത്തം വീട്ടിലുണ്ട്. പത്ത് പതിമൂന്ന് പേര്‍ വീട്ടില്‍ ഉണ്ട്. ആരുടെയോ പിറന്നാള്‍ ദിവസം അത്രയും പേര്‍ക്ക് അവള്‍ ഒറ്റയ്ക്ക് സദ്യ ഉണ്ടാക്കി എന്നും ദിലീപ് പറഞ്ഞു.

നമ്മള്‍ എല്ലാവരോടും നന്നായി പെരുമാറുന്നു എന്നുള്ളതാണ് തന്നില്‍ കാവ്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഞാന്‍ പൊതുവെ മടിയനാണ്. കൃത്യതയില്ലാത്ത ആളാണ്. അത്തരം കാര്യങ്ങള്‍ ഒക്കെയാണ് കാവ്യയ്ക്ക് ഇഷ്ടമില്ലാത്ത കാര്യം. പണ്ട് തന്നെ സ്‌കൂളില്‍ കോവാലാ എന്നൊക്കെയായിരുന്നു കളിയാക്കി വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, ദില്‍ ദിലു എന്നൊക്കെയാണ് പലരും വിളിക്കുന്നത് എന്നും ദിലീപ് പറഞ്ഞു.

അടുത്തിടെ എല്ലാവര്‍ക്കും എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു കാവ്യ എന്ന് ദിലീപ് പറഞ്ഞിരുന്നു. എല്ലാവരും ആദ്യം കളിയാക്കുന്നത് കാവ്യയെ ആയിരിക്കും. കാരണം നട്ടിന്‍പുറത്ത് നിന്ന് വന്ന കുട്ടിയായിരുന്നത് കൊണ്ട് എല്ലാവര്‍ക്കും പെട്ടെന്ന് പറഞ്ഞ് പറ്റിക്കാമായിരുന്നു. ആദ്യമൊക്കെ കാസര്‍ഗോഡ് ഭാഷ വരുമ്പോള്‍ ചിരി വരുമായിരുന്നു. ബസ് കുത്താന്‍ വന്നു. ഇന്ന് പക്ഷെ ഭാഷ അത്രയും ഹിറ്റാണ്. ഇന്ന് അത് നല്ല രസമാണ് കേള്‍ക്കാന്‍.

എല്ലാവരും അത് കേള്‍ക്കാന്‍ കൂടി ആണല്ലോ തിയേറ്ററില്‍ ആ സ്ലാങ്ങില്‍ ഒരു സിനിമ വരുമ്പോള്‍ പോവുന്നത്,’ ദിലീപ് പറയുന്നു. നീലേശ്വരത്തെ ആള്‍ക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേള്‍ക്കണം. അത് മാറിനിന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവരും. അവരുടെ ഭാഷയ്ക്ക് ഒരു ലാളിത്യവും നര്‍മവുമുണ്ട്. തമാശ തന്നെ വേറെ ലെവല്‍ ആണെന്നും അതിനൊപ്പം ദിലീപ് പറയുന്നുണ്ട്.

ഇരട്ടക്കുട്ടികളുടെ അച്ഛന്‍, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച കാവ്യ ആദ്യമായി നായികയായി എത്തുന്നത് ദിലീപിന്റെ കൂടെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ്. തുടര്‍ന്ന് പെട്ടെന്ന് തന്നെ കാവ്യയും ദിലീപും മലയാള സിനിമയിലെ താരജോഡികളായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദിലീപിന്റെ റണ്‍വേയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കാവ്യ ഈ ചിത്രത്തിലൂടെ ദിലീപിന്റെ ജോഡിയായി വീണ്ടും സ്‌ക്രീനിലെത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്. 1998ലാണ് മഞ്ജു വാര്യരുമായുള്ള വിവാഹം നടന്നത്. തുടര്‍ന്ന് 2015ലാണ് മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. 2009ല്‍ നിഷാല്‍ ചന്ദ്രയെയായിരുന്നു കാവ്യ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ അതേവര്‍ഷം തന്നെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2011ല്‍ ഇരുവരും മ്യൂച്വലി ഡിവോഴ്‌സ് ആയി.

Vijayasree Vijayasree :