മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം?; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്, കുറിപ്പുമായി ബാദുഷ

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ നടന്‍ നടന്‍ ശ്രീനിവാസന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുള്ള വാര്‍ത്ത പുറത്തു വന്നത്. ഇതിന് പിന്നാലെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പോസ്റ്റുകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നിര്‍മാതാവ് ബാദുഷ.

ബാദുഷയുടെ കുറിപ്പിങ്ങനെയായിരുന്നു;

മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം?ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്.

സ്വതസിദ്ധ ശൈലിയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടന്‍ സംസാരിച്ചത് എത്ര ഊര്‍ജ ത്തോടെയും ഓജ സോടെയുമാണ്.!

ശ്രീനിയേട്ടന്ന് ആദരാഞ്ജലികള്‍ എന്ന വ്യാജ വാര്‍ത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരി കലര്‍ന്ന മറുപടി.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങള്‍ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തില്‍ നമുക്കിടയിലേക്ക് ഓടിയെത്തും.!

Vijayasree Vijayasree :