വരുന്ന അവസരങ്ങള്‍ എന്നല്ലാതെ ആരോടും അവസരം ചോദിച്ച് പോവാറില്ല; ജീവിതത്തിലൊരു നടിയോടും അസൂയ തോന്നിയിട്ടില്ല; ഉർവശി പറയുന്നു !

മലയാള സിനമയിലെ മികച്ച നടിമാരിൽ ഒരാളാണ് ഉർവശി . പതിമൂന്നാമത്തെ വയസ്സിൽ നായികയായി
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചിറ പ്രതിഷ്ഠ നേടിയ താരമാണ് ഉര്‍വശി . അഭിനേത്രി മാത്രമല്ല കഥാകൃത്തും കൂടിയാണ് ഉർവശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവശി എഴുതിയതാണ്. പിടക്കോഴികൂവുന്ന നൂറ്റാണ്ടിന്റെ നിർമ്മാതാവും അവർ തന്നെയാണ്.

സിനിമയോ സിനിമാക്കാരോ ഒരിക്കലും എന്നെ വേദനിപ്പിച്ചിട്ടില്ലെന്നും പറയുകയാണ് ഉര്‍വശി . ഒരു ഓൺലൈൻ മാധ്യമത്തിന്ന നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഉര്‍വശി മനസുതുറന്നത്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം അഭിനയിക്കാറുണ്ട്. മലയാളം കഴിഞ്ഞാല്‍ ഏറ്റവും സ്‌നേഹം കിട്ടുന്നത് തമിഴില്‍ നിന്നാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് അറിയാതെ സംഭവിച്ചതാണ്. ഇടയ്ക്ക് വെച്ചാണ് ഞാന്‍ അതിന്റെ നിര്‍മ്മാതാവാകേണ്ടി വന്നത്. അതിന്റെ രചന ഞാനായിരുന്നു. തമിഴില്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു അത്. സാമ്പത്തികമായി പ്രതിസന്ധി വന്നതോടെയാണ് അത് മലയാളത്തില്‍ ചെയ്യാനായി തീരുമാനിച്ചത്. കഥ എഴുതിയിരിക്കുന്നത് വേറെ ആള്‍ക്കാരാണ്.

നാടകീയമായി അഭിനയിക്കാനിഷ്ടപ്പെടാത്തയാളാണ്. അങ്ങനെ അഭിനയിക്കാനാറില്ല. ലാല്‍സലാമിലെ അമ്മച്ചി അവിടെയുള്ളപ്പോഴാണ് അത് അവതരിപ്പിച്ചത്. അവരുടെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. മറ്റെല്ലാ ജോലിക്കും മുന്‍കാല പരിചയവും സര്‍ട്ടിഫിക്കറ്റും കൃത്യമായ സാലറി തുടങ്ങി നിശ്ചിത പാറ്റേണുണ്ടല്ലോ, സിനിമ ഒരിക്കലും സിസ്റ്റമാറ്റിക്കല്ല. നമുക്കൊന്നും മുന്‍കൂട്ടി നിശ്ചയിക്കാന്‍ പറ്റാത്ത കാര്യമാണ്.

അടുത്ത തലമുറ സിനിമയില്‍ വരുന്നതിന് എതിര്‍പ്പുകളൊന്നുമില്ല. സിനിമയിലെ നിലനില്‍പ്പിന് അവരുടെ കഴിവും ഭാഗ്യവുമൊക്കെ പ്രധാനമാണ്. പഠനമൊക്കെ കഴിഞ്ഞ് വേണം സിനിമയിലേക്ക് വരാന്‍, മക്കള്‍ക്കെല്ലാം സിനിമയോട് താല്‍പര്യമുണ്ട്. വരുന്ന അവസരങ്ങള്‍ എന്നല്ലാതെ ആരോടും അവസരം ചോദിച്ച് പോവാറില്ല. നല്ല അവസരങ്ങള്‍ അവരെ തേടിയെത്തിയാല്‍ നല്ലത്. അങ്ങോട്ട് അവസരം ചോദിച്ച് പോവുകയോ അവരെ പരിചയപ്പെടുത്തുകയോ ചെയ്യില്ല.

ഒരുദിവസം മൂന്നാല് സിനിമയൊക്കെ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ചേച്ചിയുടെ കല്യാണത്തിന്റെ സമയത്ത് മുഹൂര്‍ത്തത്തിന് മുന്‍പായാണ് വീട്ടിലേക്കെത്തിയത്. കുടുംബത്തിലെല്ലാവര്‍ക്കും ജോലിയെക്കുറിച്ച് അറിയാവുന്നതിനാല്‍ പ്രശ്‌നമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ കുഞ്ഞിന്റെ ഫ്രീ ടൈമൊക്കെ നോക്കിയാണ് പോവുന്നത്. ഓടിനടന്ന് അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ അതും നടക്കും. ജീവിതത്തിലൊരു നടിയോടും അസൂയ തോന്നിയിട്ടില്ല. എന്നേക്കാളും കഴിവുള്ളവരാണ് ചുറ്റിലും. അവരേക്കാളും കുറഞ്ഞവരാണ് നമ്മളെന്ന തോന്നലുണ്ടാവുമ്പോഴാണ് കോംപ്ലക്‌സുണ്ടാവുന്നത്. അങ്ങനെയൊരു തോന്നലില്ല. സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് ഇതുവരേയും തോന്നിയിട്ടില്ലെന്നും ഉര്‍വശി പറഞ്ഞിരുന്നു.

about urvashi

AJILI ANNAJOHN :