തന്നെ കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരോട് പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വിവാദ പ്രസ്താവനകളിലൂടെ ഇടയ്ക്കിടെ വിമര്‍ശനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഇടനല്‍കാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. താരത്തിന്റെതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ കങ്കണയുടേതായി പുറത്തെത്തിയിരിക്കുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.

തന്റെ വീട്ടിലെത്തിയ തന്നെ കാത്തിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടപ്പോള്‍ അവരോട് പൊട്ടിത്തെറിക്കുന്ന കങ്കണയെ ആണ് വീഡിയോയില്‍ കാണുന്നത്. സെക്യുരിറ്റി ഗാര്‍ഡിനൊപ്പം കാറില്‍ വന്നിറങ്ങിയ ശേഷമാണ് കങ്കണ മുന്നില്‍ നിന്നവരോട് ക്യാമറ ഓഫ് ചെയ്യാനും എന്തിനാണ് ഇങ്ങോട്ടേയ്ക്ക് വരുന്നതെന്നും ആരോപിച്ച് പ്രശ്‌നമുണ്ടാക്കിയത്.

എന്നാല്‍ കങ്കണയുടെ പ്രതികരണത്തിന് സമ്മിശ്ര അഭിപ്രായമാണ് വരുന്നത്. കുറച്ച് പേര്‍ കങ്കണയെ പിന്തുണച്ച് സംസാരിക്കുമ്പോള്‍ കുറച്ച് പേര്‍ കങ്കണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Vijayasree Vijayasree :