അലീനയ്ക്ക് ജാതക ദോഷമോ?; തളർന്നവശയായി അലീന പീറ്റർ; അമ്പാടിയെ കാണ്മാനില്ല; ഇത് നിരാശപ്പെടുത്തുന്നു എന്ന് അമ്മയറിയാതെ പ്രേക്ഷകർ!

മലയാളികളുടെ ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ ഏവരും കാത്തിരിക്കുന്നത് ഒരു തിരിച്ചുവരവിനായിട്ടാണ്. അമ്പാടിയുടെ തിരിച്ചുവരവിന്. എന്നാൽ ഇന്നത്തെ എപ്പിസോഡ് പൂർണ്ണമായും നിരാശപ്പെടുത്തി. അമ്പാടിയെ കാണ്മാനില്ല എന്ന് പറഞ്ഞ് ഇനി കഥ വലിച്ചു നീട്ടരുത്. കാരണം അമ്പാടി കഥയിൽ എന്തായാലും വേണം. അതുപോലെ അലീന പറഞ്ഞിരിക്കുന്ന സീനുകൾ കഥയിൽ കാണാൻ പ്രേക്ഷകർക്ക് ഒരു താല്പര്യവും ഇല്ല.

ഇന്ന് വീണ്ടും വിനീത് ഏതുയിട്ടുണ്ട്. വിനീതും അപർണ്ണയും തമ്മിൽ കാണുമ്പോൾ ഇനിയെന്താകും പറയുക? ഇനിയും ഇർ തമ്മിൽ ഈ ഒരു ഒളിച്ചുകളി പ്രണയം തുടരാൻ തന്നെയാണോ തീരുമാനിച്ചിരിക്കുന്നത് എന്നും വരും എപ്പിസോഡ് കാണുമ്പോൾ അറിയാം.

ജനറൽ പ്രൊമോയിൽ അമ്പാടിയ്ക്ക് എന്ത് സംഭവിക്കുന്നു എന്നത് കാണിച്ചിരുന്നില്ല. അതുപോലെ ഇന്നും അമ്പാടിയ്ക്ക് സംഭവിക്കുന്നതിനെ കുറിച്ച് വ്യക്തമായ ഒരു സൂചന വന്നിട്ടില്ല. പക്ഷെ അമ്പാടി യെ കാണാനില്ല എന്നതിനേക്കാൾ ‘അമ്മ അറിയാതെ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത് അലീന ടീച്ചറുടെ സങ്കടമാണ്.

ഒരു ബോൾസ് കഥാപാത്രമായിട്ടാണ് ‘അമ്മ അറിയാതെയിൽ അലീന എത്തിയിരുന്നത്. എന്നാൽ ഇന്ന് കഥയും കഥാപാത്രവും പ്രേക്ഷകർ നന്നായി മിസ് ചെയുന്നുണ്ട്. അതിനു കാരണം അലീനയുടെ സങ്കടപ്പെട്ടുള്ള മുഖം തന്നെയാണ്. അതേസമയം, അമ്പാടി മിസിങ് ആണെന്നും വലിയ താഴ്‌ചയിലേക്ക് ആണ് അമ്പാടിയും ജിതേന്ദ്രനും പോയിരിക്കുന്നതെന്നും അറിയുന്നതിനുള്ള ആദ്യ റിയാക്ഷൻ മാത്രം ആയാൽ മതി ഈ സങ്കടം. അതല്ലാതെ., അലീനയെ ഒരു കരച്ചിൽ കഥാപാത്രം ആക്കേണ്ട.

അലീന വീണ്ടും ബോൾഡ് ആയി തിരികെ വരണം. അലീന ഉറപ്പായും അപർണ്ണയെ തട്ടിക്കൊണ്ട് പോയതിലുള്ള ദേഷ്യം സച്ചിയോട് തീർക്കണം., അതിനായി അമ്പാടി വരുന്നത് കാത്തുനിൽക്കാതെ സച്ചിയേ പോയി കാണണം . അലീന സച്ചിയേ വീണ്ടും വെല്ലുവിളിക്കണം. അമ്പാടി തിരികെ വരുമെന്നുള്ളത് സത്യമാണ്. അങ്ങനെ വരുമ്പോൾ അമ്പാടി അലീന യെ കുറിച്ച് ഓർത്തു അഭിമാനിക്കുകയാണ് വേണ്ടത്. അതാണ് ത്രില്ലിംഗ് ആയിട്ടുള്ള ഈ സീരിയലിന്റെ പ്രേക്ഷകർക്കും കാണാൻ ആഗ്രഹം.

about ammayariyathe

Safana Safu :