കണ്ണിൽ നിന്നും പൊന്നീച്ചയെ പറപ്പിച്ച ബിനുചേട്ടന്റെ ആ ചാട്ടയടി; മറക്കില്ല ഞാൻ, ചാട്ടയടി വേദന അറിയണമെങ്കിൽ ഇതുപോലെ കിട്ടണം; വീഡിയോയുമായി സാധിക

പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുന്ന താരങ്ങൾ അണിനിരക്കുന്ന പരിപാടികളിൽ ഒന്നാണ് സ്റ്റാര്‍ മാജിക്. പരിപാടിയിലെ രസനിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. രസകരമായ ഗെയിമുകളാണ് ലക്ഷ്മി നക്ഷത്ര താരങ്ങള്‍ക്കായി ഒരുക്കാറുള്ളത്. ഇരുടീമുകളായാണ് മത്സരം നടത്താറുള്ളത്. ജയിച്ച ടീമിന് തോറ്റ ടീമംഗങ്ങളെ ചാട്ടവാറിന് അടിക്കാനുള്ള അവസരം നല്‍കാറുണ്ട് പരിപാടിയില്‍.

പ്രേക്ഷകർക്ക് സുപരിചിതയായ സാധിക വേണുഗോപാലും പരിപാടിക്കായി അണിനിരക്കുന്നുണ്ട്. വ്യത്യസ്തമായ വേഷവിധാനവുമായാണ് സാധിക എത്താറുള്ളത്. വസ്ത്രത്തെക്കുറിച്ച് കൗണ്ടറുകളുമായി ബിനു അടിമാലിയും ശശാങ്കനുമൊക്കെ എത്താറുമുണ്ട്. ഇപ്പോൾ ഇതാ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട രസകരമായ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാധിക. ബിനു അടിമാലിയില്‍ നിന്നും അടി കിട്ടുന്നതിന്‍റെ വീഡിയോയായിരുന്നു സാധിക പോസ്റ്റ് ചെയ്തത്

4 വർഷത്തെ സ്റ്റാർമാജിക് ജൈത്ര യാത്രയിൽ കണ്ണിൽ നിന്നും പൊന്നീച്ചയെ പറപ്പിച്ച ബിനുചേട്ടന്റെ ആ ചാട്ടയടി . മറക്കില്ല ഞാൻ, ചാട്ടയടി വേദന ഉണ്ടോന്നൊക്കെ അറിയാണെങ്കിൽ ഇതുപോലെ ഒക്കെ കിട്ടണമെന്നുമായിരുന്നു സാധിക കുറിച്ചത്. ശരിക്കും വേദനയുണ്ടോ അടിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്

Noora T Noora T :