ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്; എല്ലാത്തിനും കാരണം ആ ഒരു തെറ്റിദ്ധാരണ

കഴിഞ്ഞദിവസമാണ് അക്ഷര ഹാസന്‍ പ്രധാന വേഷത്തിലെത്തിയ അച്ചം മടം നാണം പയിര്‍പ്പ് എന്ന സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ അക്ഷരയ്‌ക്കെതിരെയും ചിത്രത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അക്ഷരയുടെ കഥാപാത്രം മെഡിക്കല്‍ സ്റ്റോറില്‍ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ പോകുന്ന സീനാണ് പ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചത്.

ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് അക്ഷര. ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്. അതില്‍ ഒരു തെറ്റുമില്ല.

ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വഭാവികമല്ലേ… ലൈംഗിക ബന്ധത്തില്‍ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതെന്ന് അക്ഷര പറയുന്നു.

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് രാജാരാമമൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച അച്ചം മടം നാണം പയിര്‍പ്പ സംസാരിക്കുന്നത്. ശ്രേയ ദേവ് ദുബെ ഛായാഗ്രഹം നിര്‍വഹിച്ച ചിത്രം അഡല്‍ട്ട് കോമഡി ജോണറാണ് .അഞ്ജന ജയപ്രകാശ്, മാല്‍ഗുഡി ശുഭ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vijayasree Vijayasree :