ഒറ്റ ഷോട്ടില്‍ ഒരു മുഴുനീള സിനിമയെന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ മലയാള സിനിമയിലെ പല നിര്‍മ്മാതാക്കള്‍ക്കും ആ പരീക്ഷണത്തോട് പൊരുത്തപ്പെടാനായില്ല; സിംഗിള്‍ ഷോട്ട് സിനിമക്ക് ഒന്‍പത് വയസ്..,സംവിധായകന്‍ ഷെബി ചൗഘട്ട് സംസാരിക്കുന്നു

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒറ്റ ഷോട്ടില്‍ ഒരു മുഴുനീള സിനിമയെന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ മലയാള സിനിമയിലെ പല നിര്‍മ്മാതാക്കള്‍ക്കും ആ പരീക്ഷണത്തോട് പൊരുത്തപ്പെടാനായില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വന്ന ഒരു സംവിധായകന്റെ ഭ്രാന്തന്‍ സ്വപ്നമെന്ന് പലരും കരുതിക്കാണണം.

എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ പിറന്നത് നിരൂപക പ്രശംസ നേടിയ ടൂറിസ്റ്റ് ഹോം എന്ന സിനിമ. മെഗാ മീഡിയ സ്റ്റുഡിയോ ഉടമയായ ജോണ്‍ ജോസഫ് ഒരു സിനിമ നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന സമയമായിരുന്നു അന്ന്. അദ്ദേഹത്തോടുള്ള പരിചയം വെച്ച് 2 കഥകള്‍ പറയുന്നു.

ആദ്യത്തേത് ഒരു ടൂറിസ്റ്റ് ഹോമിലെ വിവിധ മുറികളിലെ ജീവിതങ്ങള്‍ പറയുന്ന ഒറ്റ ഷോട്ട് സിനിമയുടെ കഥ. രണ്ടാമത്തേത് ഒരു ജുവലറിയുടെ നറുക്കെടുപ്പില്‍ വിജയിയായതിനാല്‍ ഒരു പ്രശസ്ത മോഡലിനൊപ്പം ഒരു വീട്ടില്‍ താമസിക്കാന്‍ അവസരം കിട്ടുന്ന യുവാവിന്റെ കഥയും. ആദ്യം ഒറ്റ ഷോട്ട് സിനിമ ചെയ്യാമെന്ന് ജോണ്‍ ജോസഫ് സമ്മതിച്ചതോടെ മലയാളത്തിലെ വ്യത്യസ്തമായ പരീക്ഷണ സിനിമ പിറന്നു.

കേരളത്തില്‍ ടൂറിസ്റ്റ് ഹോം സ്വീകരിക്കപ്പെട്ടില്ലെങ്കിലും ആറു വര്‍ഷം മുമ്പ് ചെന്നൈ വിടുതി എന്ന പേരില്‍ ഒറ്റഷോട്ടില്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴില്‍ ഈ ചിത്രം ശ്രദ്ധ പിടിച്ചു പറ്റി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേതുള്‍പ്പടെ 32 ഫിലിം ഫെസ്റ്റുകളില്‍ ചെന്നൈ വിടുതി പ്രദര്‍ശിപ്പിക്കപ്പെട്ടു.

Vijayasree Vijayasree :