വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല; ഫാസിസ്റ്റ് റെയില്‍ വേണ്ട, കുറിപ്പുമായി ഹരീഷ് പേരടി

കെ റെയില്‍ സര്‍വേ കല്ലിടുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്നത്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. ഇപ്പോള്‍ സംഭവത്തില്‍ നടന്‍ ഹരീഷ് പേരടി പങ്കുവെച്ച തന്റെ അഭിപ്രായമാണ് ശ്രദ്ധേയമാകുന്നത്. താന്‍ കെ റെയിലിനെ അനുകൂലിക്കുന്ന ആളാണെന്നും എന്നാല്‍ സര്‍ക്കാര്‍ അടിമകള്‍ നടത്തുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് തനിക്ക് എതിര്‍പ്പാണെന്നും അദ്ദേഹം പറയുന്നു.

കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയില്‍ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്…

പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു… വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല.- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്,

ഞാന്‍ കെ റെയില്‍ പക്ഷക്കാരനാണ് … കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയില്‍ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്… പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു…

വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല… കെ.ടി.മുഹമമ്ദും, തോപ്പില്‍ ഭാസിയും, എന്‍ എന്‍ .പിള്ളയും നാടകം കളിച്ചുണ്ടാക്കിയ കേരളമാണ്… എന്ത് കിട്ടും? എപ്പോള്‍ കിട്ടും? എന്ന് പച്ചക്ക് മുദ്ര കടലാസ്സില്‍ എഴുതിതന്നതിനു ശേഷം കല്ലിട്ടാല്‍ മതി… അല്ലാത്ത കല്ലുകള്‍ ഫാസിസത്തിന്റെ അണ്ണാക്കിലേക്ക് എറിയുക…കെ.റെയില്‍ മതി… ഫാസിസ്റ്റ് റെയില്‍ വേണ്ട..

Vijayasree Vijayasree :