കോവിഡ് മഹാമാരിക്കാലം കഴിഞ്ഞ് തുറന്നിട്ട് സിനിമ തിയേറ്റര്‍ വ്യവസായം കരകയറിവരുന്ന ഈ സാഹചര്യത്തില്‍ പൊതുപണിമുടക്കില്‍ നിന്ന് തിയേറ്ററുകളെ ഒഴിവാക്കണം; ആവശ്യവുമായി ഫിയോക്

മാര്‍ച്ച് 28നും 29നും നടത്താനിരിക്കുന്ന ദേശീയ പൊതുപണിമുടക്കില്‍ നിന്ന് സിനിമാ തീയേറ്ററുകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഫിയോക്. ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് മണര്‍കാട്ടാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

കോവിഡ് മഹാമാരിക്കാലം കഴിഞ്ഞ് തുറന്നിട്ട് സിനിമ തിയേറ്റര്‍ വ്യവസായം കരകയറിവരുന്ന ഈ സാഹചര്യത്തില്‍ പൊതുപണിമുടക്കില്‍ നിന്ന് തിയേറ്ററുകളെ ഒഴിവാക്കണമെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഒര്‍ഗനൈസേഷന്‍ അറിയിച്ചിരിക്കുന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 28ന് രാവിലെ ആറ് മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് വരെയാണ് രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഒടില്ലെന്നും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ കൂടെ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുമെന്നും ട്രേഡ് യൂണിയന്‍ നേതാകള്‍ പ്രഖ്യാപിച്ചിരുന്നു.

Vijayasree Vijayasree :