നൂറ് കഥാപാത്രങ്ങളുടെ ഓട്ടമല്‍സരം നടത്തിയാല്‍ ആര് ജയിക്കാനാണ് മനസ്സ് ആഗ്രഹിക്കുക? കിടിലൻ മറുപടിയുമായി ജയസൂര്യ

മലയാളികളുടെ പ്രിയ നടനാണ് ജയസൂര്യ വിനയന്‍ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി തുടക്കം കുറിച്ച ജയസൂര്യയ്ക്ക് ഇന്ന് കൈനിറയെ ചിത്രങ്ങളാണ്

അടുത്തിടെയാണ് നടൻ ജയസൂര്യ തന്റെ നൂറാമത്തെ സിനിമ പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സണ്ണിയാണ് നടന്റെ പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ജയസൂര്യ.

നൂറ് കഥാപാത്രങ്ങളുടെ ഓട്ടമല്‍സരം നടത്തിയാല്‍ ആര് ജയിക്കാനാണ് മനസ്സ് ആഗ്രഹിക്കുക എന്ന ചോദ്യത്തിന് തന്‌റെ മക്കളില്‍ ആരാണ് കേമന്‍ എന്ന് ചോദിക്കുന്നത് പോലെയാണ് അതെന്ന് നടന്‍ പറയുന്നു. തന്‌റെ പൊന്നുമക്കളില്‍ വേദയോ ആദിയോ കേമന്‍ എന്ന് ചോദിക്കുന്നത് പോലെയാണത്. ആ നൂറു കഥാപാത്രങ്ങളില്‍ എറ്റവും കൂടുതല്‍ സമയം ആരോടാണോ ചേര്‍ന്നു നില്‍ക്കുന്നത് അവരോട് സ്വാഭാവികമായും ഇത്തിരി അടുപ്പം കൂടുതലായിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ രണ്ടാം ഭാഗം ചെയ്ത പുണ്യാളനിലെ ജോയ് തക്കോല്‍ക്കാരനും ആടിലെ ഷാജി പാപ്പനും വരും. പക്ഷെ കൊണ്ടുനടന്നത് കുറച്ചുകാലമാണെങ്കിലും ആഴത്തിലുളള അനുഭവങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കഥാപാത്രങ്ങളും ഉണ്ട്. മേരിക്കുട്ടിയും സുധിയും ആ ഗണത്തിലുളളവരാണ്.

Noora T Noora T :