എനിക്ക് പറ്റിയ ഭാര്യ തന്നെയാണ് ;അധികം സംസാരിച്ച് എന്നെ ശല്യം ചെയ്യാറില്ല! ബിഎഡ് പഠനത്തിനിടയിലെ പ്രണയം വിവാഹത്തിലെത്തിച്ച കഥ പറഞ്ഞ് ജയകുമാർ!

തട്ടീം മുട്ടീമെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ജയകുമാര്‍. 10 വര്‍ഷത്തോളമായി താന്‍ മഴവില്‍ മനോരമയിലെ സ്വന്തം അംഗമാണെന്നായിരുന്നു ജയകുമാറിന്റെ കമന്റ്. ഭാര്യ ഉമദേവിക്കൊപ്പമായാണ് ജയകുമാര്‍ ഷോയിലേക്കെത്തിയത്. വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാം ജയകുമാര്‍ സംസാരിച്ചിരുന്നു.

ഒന്നിച്ച് ബിഎഡ് ചെയ്തവരാണ് ഞങ്ങള്‍. കര്‍ണാടകയിലായിരുന്നു ബിഎഡ് ചെയ്തത്. ഹൈദരാബാദിലാണ് വീടെങ്കിലും പഠിക്കാനായി അവിടേക്ക് വന്നതാണ്. ആദ്യം പ്രൊപ്പോസല്‍ വീട്ടില്‍ അവതരിപ്പിച്ചത് ഞാനാണ്. ആന്ധ്രയെന്നൊക്കെ കേട്ടപ്പോള്‍ അത്രയും ദൂരം എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നുവെന്നും ജയകുമാര്‍ പറഞ്ഞിരുന്നു. വൈക്കത്ത് ഞങ്ങള്‍ക്ക് ബന്ധുക്കളുണ്ട്. അവിടെ വന്നതിന് ശേഷമായാണ് വിവാഹം നടത്തിയതെന്നായിരുന്നു ഭാര്യയുടെ കമന്റ്.

തട്ടീം മുട്ടീമിലെപ്പോലെയല്ല നേരെ തിരിച്ചാണ് സീരിയസാണ്. വീട്ടില്‍ എല്ലാം വേണ്ടപോലെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നയാളാണ്. വല്ലപ്പോഴും തമാശ പറയുമെന്നേയുള്ളൂ. കവിതയൊന്നുമെഴുതില്ല. ബിഎഡിന് പഠിച്ചിരുന്ന സമയത്ത് പാരഡിയൊക്കെ എഴുതുമായിരുന്നു.

തട്ടീം മുട്ടീമിലെ അര്‍ജുനനും യഥാര്‍ത്ഥ ജീവിതത്തിലെ ജയകുമാറും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഭാര്യ പറഞ്ഞത്. അര്‍ജുന്‍ നമ്മളുടെ ചുറ്റിലുമുള്ളയാളുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്നതാണെന്നായിരുന്നു ജയകുമാറിന്റെ മറുപടി.

എനിക്ക് പറ്റിയ ഭാര്യ തന്നെയെന്നാണ് ഉമാദേവിയെക്കുറിച്ച് പറയാനുള്ളത്. അവള് കുറച്ചേ വര്‍ത്തമാനം പറയൂ, അധികം സംസാരിച്ച് എന്നെ ശല്യം ചെയ്യാറില്ലെന്നാണ് ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയകുമാര്‍ പറഞ്ഞത്. സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഞാന്‍ ജോലി ചെയ്തത്. ഇടയ്ക്ക് കുറച്ചുകാലം അധ്യാപകനായും ജോലി ചെയ്തിരുന്നു. 3 വര്‍ഷത്തോളം ഭാര്യ ടീച്ചറായി ജോലി ചെയ്തിരുന്നു.

തട്ടീം മുട്ടീമിലെ പ്രധാന താരമായിരുന്ന കെപിഎസി ലളിതയെക്കുറിച്ചും ജയകുമാർ സംസാരിച്ചിരുന്നു. 10 വര്‍ഷം മുന്‍പാണ് തട്ടീം മുട്ടീമില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അത്രയും വലിയ ആര്‍ടിസ്റ്റല്ലേ, അവരോട് ഇടപെടാനൊക്കെ പേടിയായിരുന്നു ആദ്യം. ചേച്ചി ഫ്രീയായിട്ട് ഇടപെട്ട് അത് കവര്‍ ചെയ്തു. ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. രണ്ടാമത്തെ ദിവസം മുതല്‍ ഞാന്‍ ഓക്കെയായി. അവരുടെ മരണം എന്നെ വളരെയധികം വേദനിപ്പിച്ചു, അവര്‍ മരിച്ചതായി ഞാന്‍ കാണുന്നുമില്ല.

about jaykumar

AJILI ANNAJOHN :