ഋഷി സാറിന്റെ ചിലവിൽ ആദിയുടെ പ്രണയഗോൾ; ആദി അതിഥി ബന്ധം വൈകാതെ പൂവണിയും; സൂര്യക്കുട്ടി പൊളിക്കും; കൂടെവിടെ ത്രില്ലിങ് നിമിഷങ്ങളിലേക്ക്!

ഇന്ന് ഒരു ബെസ്റ്റ് എപ്പിസോഡ് ആണ്. എന്താ പറയുക, ” അതിമനോഹരമായ ഒരു ദിവസം വീണ്ടും കൂടെവിടെ പ്രേക്ഷകർക്ക് കിട്ടിയിട്ടുണ്ട് .” നമ്മൾ ആൾറെഡി ജനറൽ പ്രൊമോയിൽ കണ്ടതുപോലെ കുറെ നല്ല നിമിഷങ്ങൾ വരാനിരിക്കുകയാണ്.. അതിൽ ഒരു നല്ല എപ്പിസോഡ് ആണ് ഇന്ന്.

സൂര്യയുടെ പ്രശ്നം കാര്യമായി പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ അച്ഛന്റെ പുറകിലൂടെയുള്ള ചരടു വലി സൂപ്പർ ആകുന്നുണ്ട്. ആദി സാറും ഋഷി സാറും കൂടി അതിഥി ടീച്ചറെ നാണം കെടുത്തി..പിന്നെ ഇന്നത്തെ എപ്പിസോഡ് അച്ഛനും മകനും അമ്മയും മരുമകളും അടിച്ചുപൊളിച്ചപ്പോൾ സൂര്യ കൈമൾ ഒരിക്കൽ കൂടി സ്റ്റാർ ആയി..

ഇപ്പോൾ ഋഷി ട്രാക്ക് അല്ലെ… ഹെലോ ആദി സാറെ.. എന്നുള്ള ആ വിളിയും.. ചിരിയും,… എല്ലാം സൂപർ ആയിട്ടുണ്ട്.. ഈ മനോജ് സാറിന് കുറേക്കൂടി നേരത്തെ വരായിരുന്നു അല്ലെ.. ഈ ബുദ്ധി എന്താ കൂടെവിടെ ടീമിനു ആദ്യമേ തോന്നാഞ്ഞത്..

അപ്പോൾ ശരി ഞാൻ ഇങ്ങനെ ഡയലോഗ് അടിച്ചു ഓവർ ആകുന്നില്ല.. ഇന്നത്തെ പ്രൊമോയിൽ അതിഥി ടീച്ചർ സൂര്യയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്….

” ഈ ഫ്രെയിമിലേക്ക് നടന്നുകയറാൻ നീ എടുത്ത ദൂരം , ദിവസങ്ങൾ വർഷങ്ങൾ എത്ര എണ്ണിയാൽ ആണ് മതിയാകാത്തത്.

ഈ ഒരു കോട്ട് എനിക്ക് ഏറെ വിലപെട്ടതാണ്.. അതിനെ കുറിച്ച് പറയാം , ” നിങ്ങൾ മിലി എന്ന സിനിമ കണ്ടിട്ടുണ്ടങ്കിൽ ഓർമ്മ കാണും, അതിൽ സനുഷയോട് ഒരു മീറ്റിംഗിനിടയിൽ നിവിൻ പൊളി പറയുന്ന ഡയലോഗ് ആണ്. പക്ഷെ അത് പിക്കാസോയുടെ ഫേമസ് ഷോർട്ട് സ്റ്റോറി ആണ്.

സ്പാനിഷ് പെയ്ന്റർ പിക്കാസോയുടെ മുന്നിൽ അതി സുന്ദരിയായ ഒരു സ്ത്രീ ഒരു മിനിറ്റുകൊണ്ട് തന്റെ ചിത്രം വരയ്ക്കാമോ എന്ന് ചലഞ്ച് വച്ച്… വെറും 30 സെക്കന്റ് കൊണ്ട് ചിത്രം പൂർത്തിയാക്കി പിക്കാസോ ആ സ്ത്രീയെ ഞെട്ടിച്ചു.. ചിത്രം വാങ്ങി ബൈ പറഞ്ഞു പോകാൻ ഒരുങ്ങിയ സ്ത്രീയോട് പിക്കാസോ റേറ്റ് പറഞ്ഞു.. മാഡം മൈ വൺ മില്യൺ ഡോളർ പ്ലീസ്…

ഒന്ന് ഷോക്ക് ആയ ലേഡി 30 സെക്കന്റ് കൊണ്ട് വരച്ച ചിത്രത്തിന് ഇത്രയും റേറ്റൊ എന്ന് ചോദിച്ചു.. പിക്കാസോയുടെ മറുപടി ഇതായിരുന്നു…

“ഇറ്റ് മേ ബി 30 സെക്കണ്ട് ഫോർ യു മാഡം …It has taken me30 years to do that.” ഈ ഒരു കഥയിലെ.. പിക്കാസോയുടെ കഥയാണ് ഇത്. ഇതിൽ നിന്ന് ഇൻസ്പയർ ചെയ്ത വാക്കുകളാണ് ഇന്നത്തെ എപ്പിസോഡിൽ ടീച്ചർ പറയുന്നത്.

അതായത്, മറ്റൊരു രീതിയിൽ പറഞ്ഞാൽ… നമ്മൾ നമ്മുടെ മുന്നിൽ കാണുന്ന വിജയിച്ച വ്യക്തികൾ ഇല്ലേ… കാരീയർ കൊണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും നേട്ടം നേടിയവർ. അവർ ആ നേട്ടത്തിലേക്ക് എത്താൻ താണ്ടിയ വഴികൾ നിസാരമല്ല..

നമ്മൾ അവരുടെ സന്തോഷത്തോടെയുള്ള ,മുഖം മാത്രമേ കാണൂ.. പക്ഷെ അവർ കരഞ്ഞു തളർന്നിട്ടുള്ള, നിരാശപ്പെട്ടിട്ടുള്ള ദിവസങ്ങളാണ് അവരുടെ ജീവിതത്തിൽ ഏറെയുംഉണ്ടായിരിക്കുക. ഒരു ദിവസത്തെ വിജയത്തിന് വേണ്ടി ഒരായിരം ദിവസം അവർ കഷ്ട്ടപ്പെട്ടിട്ടുണ്ടാകണം..

അപ്പോൾ ഇന്നത്തെ എപ്പിസോഡ് മികച്ചത് ആകുന്നത് ആ ഒരു സംസാരം ഉള്ളതുകൊണ്ട് കൂടിയാണ്.. ഇനി അടുത്ത തമാശ മുഴുവൻ ഒപ്പിക്കുന്നത് ഋഷി സാർ ആണ്.. സാറിന്റെ ചിരിയൊക്കെ ഇന്ന് ഹൈ ലൈറ്റ്.. പിന്നെ സൂര്യ ഇന്ന് ഒരു പ്രശ്നത്തെ ഫേസ് ചെയുന്നുണ്ട്.. അതൊക്കെ എപ്പിസോഡ് ഹൈ ലൈറ്റ് ആണ്.. ഇന്ന് കുറെ ഉണ്ട് കണ്ടിരിക്കാൻ…

about koodevide

Safana Safu :