ആർപ്പുവിളികളും ആരവങ്ങളും തുടങ്ങിക്കഴിഞ്ഞു.. ഇനി നാല് ദിവസം കൂടി പിന്നിട്ടാൽ ബിഗ് ബോസ് സീസൺ ഫോറിലെ പുതിയ വീട്ടിലേക്ക് നമുക്കും കടക്കാം… അവിടെ നമ്മുടെ ലാലേട്ടൻ ആൾറെഡി എത്തിക്കഴിഞ്ഞു. നമ്മളറിയാതെ അവിടേക്കുള്ള കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്.
അപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് മാര്‍ച്ച് 27 ആണ് . മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ ഫോർ സംപ്രേക്ഷണം തുടങ്ങുകയാണ്. ഇത്തവണ ഒരുപാട് പ്രത്യേകതകളാണ്… അതിൽ ആദ്യത്തെ പ്രത്യേകത 24 മണിക്കൂറും കാണാം എന്നതാണ്..
ഇതിനോടകം തന്നെ പ്രെമോ വീഡിയോയും ലോഗോയുമൊക്കെ പുറത്ത് വന്നിട്ടുണ്ട്. ഷോ തുടങ്ങും മുന്നേ
ഒരു ടെസ്റ്റിനായി ആളുകളെ ബിഗ് ബോസ് ഹൗസിലേയ്ക്ക് കയറ്റി വിട്ടിട്ടുമുണ്ട്.
വളരെ ഉറപ്പായ മൂന്ന് പേരുടെ പേര് ഞാൻ പറയാം.. നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ട് പറയാം.. ആദ്യം തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ കൊച്ചു സൂരജ് ആണ്. അദ്ദേഹം അവിടെ എത്തിയിട്ടുണ്ട്. പിന്നെ ജീവ അപർണ്ണ . സീ കേരളം ചാനലിലൂടെ മലയാളികൾക്ക് പ്രിയങ്കരായി മാറിയ ജീവ ജോസഫും അപർണ തോമസുമാണ് ആ രണ്ട് പേർ. ജീവയാണ് അവതരണ രംഗത്തേക്ക് ആദ്യം വരുന്നത്. തൊട്ടുപിന്നാലെ അപർണയും ടെലിവിഷനിൽ അവതാരകയായി മാറി. പിന്നീട് ഇരുവരും ഒരുമിച്ച് സീ കേരളത്തിൽ തന്നെ ഒരു പ്രോഗ്രാം ചെയ്തിട്ടുണ്ട്.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം നവീന്‍ അറയ്ക്കല്‍ ഷോയില്‍ ഉണ്ടാകുമെന്നു ഉറപ്പിച്ചു പറയുന്നുണ്ട്. സാധ്യത ലിസ്റ്റില്‍ നടന്റെ പേര് പ്രചരിച്ചിരുന്നു. എന്നാൽ നവീൻ ഉണ്ടാകില്ല എന്നാണ് എനിക്ക് പറയാനുള്ളത്. നവീൻ അറക്കൽ ഇപ്പോൾ കാണാ കണ്മണി എന്ന സൂര്യ ടി വിയിലെ സീരിയലിൽ അഭിനയിക്കുന്നുണ്ട്. അതിലെ പ്രധാന വേഷത്തിൽ തന്നയാണ് താരം അഭിനയിക്കുന്നത്/. അപ്പോൾ ആ പ്രെഡിക്ഷൻ തെറ്റാണ്..

കുട്ടി അഖിലിന്റെ പേരാണ് പിന്നെ പറഞ്ഞു കേട്ടത്. പ്രെഡിക്ഷന് ലിസ്റ്റിലും നടന്റെ പേര് പ്രചരിച്ചിരുന്നു.ഹാസ്യ ടെലിവിഷന്‍ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കുട്ടി അഖില്‍. അഖില്‍ എത്താനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് പല ചാനലുകളും പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള അഖില്‍ സി. ജെയുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. ടിക് ടോക്കിലൂടെയാണ് അഖില്‍ ആരാധകരെ നേടിത്തുടങ്ങുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സുകളിലും അഖില്‍ നിറസാന്നിദ്ധ്യമായി മാറി.
ഒരു പ്രമുഖ നാഷണൽ ചാനൽ പുറത്ത് വിട്ട സാധ്യത ലിസ്റ്റില്‍ വാനമ്പാടി താരം സുചിത്രയുടെ പേര് ഇടം പിടിക്കുന്നുണ്ട്. മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്ന അപര്‍ണ്ണ മള്‍ബറിയും ലിസ്റ്റിലുണ്ട്.തുടക്കം മുതലേ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് അപര്‍ണ മള്‍ബറിയുടേത്. പുറത്തു വന്ന പ്രെമോയിലും വിദേശിയുടെ സാന്നിധ്യത്തെ കുറിച്ച് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു.

മലയാളികളുടെ സംസ്കാരവും ഭാഷയും പിന്തുടരുന്ന അപര്ണയ്ക്ക് കേരളത്തില്‍ കൈനിറയെ ആരാധകരുണ്ട്. മൂന്നാം വയസ്സിലാണ് അപര്‍ണ്ണ കേരളത്തില്‍ എത്തുന്നത്.തിനഞ്ച് വയസ്സുവരെ കേരളത്തില്‍ പഠിച്ചതോടെയാണ് അപര്‍ണ ഇത്ര അനായാസം മലയാളം സംസാരിക്കാന്‍ പഠിച്ചത്. യോഗയും സ്പിരിച്വാലിറ്റിയും പഠിക്കുന്നതിനു വേണ്ടിയാണ് അപര്‍ണയുടെ കുടുംബം ഇന്ത്യയിലേക്ക് എത്തുന്നത്.
നടി ലക്ഷ്മിപ്രിയയും ഇക്കുറി ബിഗ് ബോസ് ഹൗസില്‍ എത്തുമെന്നാണ് നാഷണൽ മാധ്യമം വ്യക്തമാക്കുന്നത്. സിനിമയിലും സീരിയലുകളിലും നിറ സാന്നിദ്ധ്യമാണ് ലക്ഷ്മി. കൂടാതെ രാഷ്ട്രീയ നിലപാടുകളിലും ശ്രദ്ധേയയാണ് താരം. നിരവധി തവണ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും ലക്ഷ്മിപ്രിയ വിധേയയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയ്ക്കെല്ലാം എതിരെ ശ്ക്തമായ നിലപാടാണ് താരം സ്വീകരിച്ചത്.
2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. 100 ദിവസം പൂര്‍ത്തിയാക്കിയ ഷോ വലിയ വിജയമായിരുന്നു. 2020 ല്‍ ആണ് രണ്ടാം സീസണ് തുടങ്ങുന്നത്. കൊവിഡിനെ തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മൂന്നാം ഭാഗം തുടങ്ങിയത്. മണിക്കുട്ടന് ആയിരുന്നു വിജയി. അതേസമയം ബിഗ് ബോസ് സീസണ് 3, 24 മണിക്കൂര്‍ ആയിരുന്നില്ല.

about bigg boss