കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇ റിക്ഷകള്‍ സമ്മാനിക്കാനൊരുങ്ങി സോനു സൂദ്

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നിരവധി പേരാണ്
ദുരിതത്തിലായത്. ഇതേ തുടർന്ന് നിരവധി പേര്‍ക്കാണ് ബോളിവുഡ് നടന്‍ സോനു സൂദ് സഹായഹസ്തം നീട്ടിയത്. ലോക്ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കിയും പലര്‍ക്കും സാമ്പത്തിക സഹായം ചെയ്തുമെല്ലാം നടന്‍ മുന്നിട്ടിറങ്ങിയിരുന്നു.

ഇപ്പോഴിതാ കൂടുതല്‍ പേര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് സോനു. കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇ റിക്ഷകള്‍ സമ്മാനിക്കാനാണ് നടന്റെ തീരുമാനം.

“അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് തൊഴിലവസരങ്ങള്‍ നല്‍കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഈ പ്രവര്‍ത്തിയിലൂടെ അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്”, നടന്‍ പറഞ്ഞു.

തന്റെ പ്രവര്‍ത്തികള്‍ക്ക് പ്രതിഫലമായി ലഭിച്ച സ്‌നേഹമാണ് ഇത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ പ്രതികരിച്ചു.

Noora T Noora T :