ദിലീപിന്റെ മുന്‍ നായിക മാഡം തന്നെയാകുമോ ?; മാഡം ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയാണ്; അവരെ സംരക്ഷിക്കാൻ ശ്രമിച്ച് അകത്തായി; ‘മാഡ’ത്തിലേക്ക് വിരല്‍ചൂണ്ടുന്ന ആ സൂചന!

ദിലീപ് പ്രതിയായ കേസിൽ കേസില്‍ പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന. ദിലീപ് ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞ ചാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. ദിലീപിന്റെ മുന്‍ നായികയുമായി നടത്തിയ സംഭാഷണങ്ങളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും അന്വേഷണസംഘത്തിന് അനുമാനമുണ്ട്. ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം തിരശീലയിലേക്ക് തിരികെയെത്താന്‍ ശ്രമങ്ങള്‍ നടത്തുന്ന ദിലീപിന്റെ സുഹൃത്തായ ഈ നടി ‘മാഡ’മാണോയെന്ന് പരിശോധിച്ചേക്കും.

എന്നാല്‍ മാഡവുമായി താരത്തെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും പൊലീസിന് ഇനിയും ലഭിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ദിലീപുമായി ബന്ധമുള്ള ഒരു നടിയെക്കുറിച്ച് സൂചന ലഭിക്കുന്നത്.

പിന്നീട് ഇവർ ‘മാഡം’ എന്നാണ് അഭിസംബോധന ചെയ്യപ്പെടാറെന്ന് വ്യക്തമായി. സൂചനകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇവരെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിരുന്നില്ല. അതേസമയം നടി ആക്രമിച്ച കേസിലെ പങ്കാളിത്വവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്ന നടി മാഡമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ല.

‘മാഡം ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയാണ് . അതേസമയം കേസിലെ മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാൻ ശ്രമിച്ച് താൻ അകത്തായി എന്ന തരത്തിൽ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാർ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയിൽ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാൻ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ കേൾക്കുന്നതിലും നിന്നും മനസിലാക്കാം.

കേസിൽ ഉയർന്ന് കേൾക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് ബാലചന്ദ്രകുമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അവർ ജയിലിൽ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു.’

‘മാഡമെന്ന പേര് പൾസർ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോൾ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവർ ജയിലിൽ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.’

‘ദിലീപിന്റെ വീട്ടിലെ സംസാരത്തിൽ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാർ നേരത്തെയും പറഞ്ഞിട്ടുണ്ട്.

“പഴയതിനെക്കാൾ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പിൽ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തിൽ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോർഡ് ചെയ്യാൻ സാധിച്ചിട്ടില്ല.””നമുക്ക് വിശ്വസിക്കാൻ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകൾ ചെയ്തതായി കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ കണ്ടിട്ടുണ്ട്.

ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, ‘സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട’ കാര്യം പറഞ്ഞത്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജു.”-ബാലചന്ദ്രകുമാർ പറഞ്ഞു.

about dileep case

Safana Safu :