സിനിമയിലെ സെക്സ്, വയലന്‍സ് എന്നിവയോട് വളരെ ഇടുങ്ങിയ മനോഭാവമുള്ള രാജ്യമാണ് ഇന്ത്യ; ന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടാലും നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്

സിനിമയിലെ സെക്സ്, വയലന്‍സ് എന്നിവയോട് വളരെ ഇടുങ്ങിയ മനോഭാവമുള്ള രാജ്യമാണ് ഇന്ത്യയെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. ലോകം ഏറെ പുരോഗമിച്ചിട്ടും അത്തരം ചിത്രങ്ങളോടുള്ള പ്രേക്ഷകന്റെ നിലപാടുകള്‍ മാറിയിട്ടില്ല. എന്നാല്‍ സര്‍ഗാത്മകതക്കും സ്വഭാവികതക്കും പ്രാധാന്യം നല്‍കിയാണ് താന്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാസ്റ്റര്‍ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടാലും നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. തന്റെ ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടാത്തവയാണ്.

എന്നാല്‍ അതേ ചിത്രങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്ത് അംഗീകാരങ്ങള്‍ ലഭിക്കാറുണ്ടെന്നും അത് നിലപാടുകള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണ് പുറത്തിറങ്ങുന്നതെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍നിര സിനിമകള്‍ പോലും ഇക്കാര്യത്തില്‍ വളരെ മികവ് പുലര്‍ത്തുന്നുണ്ടെന്നും മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Vijayasree Vijayasree :