മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമയാണ് കശ്മീര്‍ ഫയല്‍സ്; വിദ്വേഷം പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഇത്തരം സിനിമകള്‍ വിറ്റുപോകുന്നത്

കശ്മീര്‍ ഫയല്‍സ് സംവിധാനം ചെയ്ത വിവേക് അഗ്‌നിഹോത്രിയെ കുറിച്ച് എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ അശോക് സ്വയ്‌ന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമയാണ് കശ്മീര്‍ ഫയല്‍സ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വിദ്വേഷം പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഇത്തരം സിനിമകള്‍ വിറ്റുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷവും കലാപവും വളര്‍ത്തുന്നതിനായി ഒരു സിനിമ ഉപയോഗിക്കുമ്‌ബോള്‍ ബോളിവുഡ് നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സിനിമ റിലീസ് ആയത് മുതല്‍, ചിത്രത്തിനെതിരെ സ്വയ്ന്‍ നിരവധി പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.

‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജമ്മു കശ്മീരില്‍ 1,724 പേരെ കശ്മീരി തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്, അതില്‍ 89 പേര്‍ കശ്മീരി പണ്ഡിറ്റുകളാണ്. 50,000 കശ്മീരി മുസ്ലിങ്ങള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം ഇത് കശ്മീര്‍ വംശഹത്യ എന്ന് മാര്‍ക്കറ്റ് ചെയ്യുകയാണ്’, എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, സിനിമ കാണണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര രംഗത്ത് വന്നിരുന്നു. സിനിമ കാണാന്‍ ആഹ്വാനം ചെയ്യുമ്‌ബോള്‍ 10- 15 കീലോമീറ്റര്‍ താണ്ടി തിയേറ്ററിലെത്തുന്നവരെ കൂടി മോദി പരിഗണിക്കണം എന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്.

കിലോമീറ്ററുകള്‍ താണ്ടി വരുന്നവര്‍ക്ക്, പെട്രോളിന് 50 ശതമാനം സബ്സിഡി നല്‍കണമെന്ന് കമ്ര പറഞ്ഞു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത, കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു. 1990 ല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെ തുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് ചിത്രം പറയുന്നത്.

Vijayasree Vijayasree :