ഇതു നിന്റെ ഇടമാണ് ഭാവന; പോരാട്ടത്തിന്റെ പെൺപ്രതീകമായ ഭാവനയെ സ്വാഗതം ചെയ്ത് എന്നും കൂടെനിന്ന സുഹൃത്ത് പാർവതി തിരുവോത്ത്!

ഇന്ന് സോഷ്യൽ മീഡിയ നിറയെ നിറഞ്ഞു നിൽക്കുന്ന തിളക്കമുള്ള, ജ്വലിക്കുന്ന മുഖം അത് ഭാവനയുടേതാണ്. പോരാട്ടമാണ് ഭാവന എന്ന് ഇന്ന് ഓരോ മലയാളികളും പറയും. കഴിഞ്ഞ ദിവസം സിനിമയിൽ മാത്രമല്ല സമൂഹത്തിലും സ്ത്രീകൾക്ക് പ്രതീക്ഷ തരുന്ന ഒരു കാഴ്ച കാണാൻ സാധിച്ചു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ഭാവനയെ ആശംസകളും അഭിനനന്ദങ്ങളും കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഭാവന പോലും അതിശയിച്ചു പോയ കാഴ്‌ചയായിരുന്നു ഇന്നലെ നിശാഗന്ധിയിൽ കണ്ടത് . ഭാവനയും അതേക്കുറിച്ചു പറഞ്ഞിരുന്നു.

ഇപ്പോഴിതാ, എന്നും ഭാവനക്കൊപ്പം നിന്ന പ്രിയ സുഹൃത്തും നടിയുമായ പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ ചലച്ചിത്ര മേളയിൽ ഭാവന എത്തുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടാണ് പാർവതി വീഡിയോ പങ്കുവച്ചത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഭാവനയുടെ വിഡിയോ പങ്കുവെച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്നാണ് അഭിസംബോധന ചെയ്തത്.

about bhavana

Safana Safu :