ആണുങ്ങളോടുള്ള ബഹുമാനം കുറച്ചു കൂടെ ദൃഢമാക്കാനും, ഫെമിനിസ്റ്റുകള്‍ക്ക് കൊടുക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വേഗം തന്നെ അച്ചടിക്കാനുമുള്ള ഒരു അവസരമാണിത്

കഴിഞ്ഞ ദിവസമായിരുന്നു കോട്ടയം ശീമാട്ടിയില്‍ സ്ത്രീകളുടെ ട്രയല്‍ റൂമില്‍ വസ്ത്രം മാറുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ അഭിഭാഷക കയ്യോടെ പൊക്കിയത് . 17ഓളം സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

ബീന കണ്ണന് എതിരെയാണ് രേവതിയുടെ കുറിപ്പ്. ബീന കണ്ണന്‍ വേഗം തന്നെ കസേര ഇട്ട് കൊടുക്കല്‍ ചടങ്ങിലേര്‍പ്പെടും എന്ന് വിശ്വസിക്കുന്നു. ആണുങ്ങളോടുള്ള താങ്കള്‍ പരിശീലിച്ച ബഹുമാനം കുറച്ചു കൂടെ ദൃഢമാക്കാനും, ഫെമിനിസ്റ്റുകള്‍ക്ക് കൊടുക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വേഗം തന്നെ അച്ചടിക്കാനുമുള്ള ഒരു അവസരം ആണിത് ബീന കണ്ണന്‍.- രേവതി സമ്പത്ത് കുറിച്ചു.

രേവതി സമ്പത്തിന്റെ കുറിപ്പ്, സ്ത്രീകള്‍ വസ്ത്രം മാറുന്നത് മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ വസ്ത്രവ്യാപാര ശാലയിലെ ‘നിധിന്‍’ എന്ന കോട്ടയം ശീമാട്ടിയിലെ ജീവനക്കാരന്‍ പിടിയില്‍ ആയിട്ടുണ്ട്.ട്രയല്‍ റൂമില്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ചയാള്‍ 17 സ്ത്രീകളുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ബീന കണ്ണന്‍ വേഗം തന്നെ കസേര ഇട്ട് കൊടുക്കല്‍ ചടങ്ങിലേര്‍പ്പെടും എന്ന് വിശ്വസിക്കുന്നു. ആണുങ്ങളോടുള്ള താങ്കള്‍ പരിശീലിച്ച ബഹുമാനം കുറച്ചു കൂടെ ദൃഢമാക്കാനും, ഫെമിനിസ്റ്റുകള്‍ക്ക് കൊടുക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വേഗം തന്നെ അച്ചടിക്കാനുമുള്ള ഒരു അവസരം ആണിത് ബീന കണ്ണന്‍. സംഭവത്തെ കയ്യോടെ പിടികൂടിയ അഭിഭാഷക ആരതിക്ക് അഭിവാദ്യങ്ങള്‍ ??

Noora T Noora T :