അന്ന് അക്കാര്യം പറഞ്ഞപ്പോള്‍ പാര്‍വതി എന്നെ പരിഹസിച്ചു; തുറന്ന് പറഞ്ഞ് റാഫി മെക്കാര്‍ട്ടിന്‍

മോഹന്‍ലാലിന്റെ വ്യത്യസ്ത കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഹലോ എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് ശിവരാമന്‍ എന്ന ആല്‍ക്കഹോളിക് കഥാപാത്രം. മോഹന്‍ലാലിന്റെ നായികയായി ചിത്രത്തിലെത്തിയിരുന്നത് പാര്‍വതി മില്‍ട്ടണായിരുന്നു. ‘ഹലോ’യില്‍ പാര്‍വതിയെ ബുക്ക് ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്‍.

പാര്‍വതിയോട് കഥ പറയാന്‍ പോയപ്പോള്‍ പ്രതിഫലത്തിന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. മലയാളത്തിന് പരിമിതിയുണ്ടെന്നും തെലുങ്ക് സിനിമയ്ക്ക് നല്‍കാന്‍ കഴിയുന്ന പ്രതിഫലം അവിടെ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞു. അതൊക്കെ പാര്‍വതി സമ്മതിച്ചു. അപ്പോഴാണ് പ്രൊഡക്ഷനില്‍ നിന്നു വിളിച്ചു പറയുന്നത് പാര്‍വതി അസിസ്റ്റന്റിനെ വല്ലതും കൂടെ കൂട്ടിയാല്‍ അതിന്റെ ചെലവ് പാര്‍വതി തന്നെ വഹിക്കണമെന്ന്.

ഇതു ഞാന്‍ പാര്‍വതിയോട് മടിച്ചു മടിച്ചു പറഞ്ഞപ്പോള്‍ അവര്‍ അതിനു മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാന്‍ കൊണ്ടു വരണോ? എന്നാണ്. ഞാന്‍ പറഞ്ഞതിനു മറുപടിയായി പരിഹാസരീതിയില്‍ ചോദിച്ചതാണത്. ഒരു ഗുജറാത്തി പെണ്‍കുട്ടിയുടെ ലുക്ക് ആവശ്യമായതിനാലാണ് മലയാളത്തില്‍ നിന്ന് നായികയെ നോക്കാതെ അന്യഭാഷയിലേക്ക് പോയത്’ എന്നും റാഫി പറയുന്നു.

about parvathi milton








Noora T Noora T :