വേറെ ഒരുവഴിയും ഇല്ലായിരുന്നു ; ഇപ്പോൾ അതോർത്ത് വേദനിക്കുന്നു; കടിച്ചുപിടിച്ച സങ്കടവുമായി സൗഭാഗ്യ വെങ്കിടേഷ്!

സിനിമയിലും സീരിയലിലും തിളങ്ങിയിട്ടില്ലെങ്കിലും സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷകരുടെ ഇടയിൽ താരമാണ്. മലയാളികളുടെ ഭാഗ്യ മകൾ ആണ് സൗഭാഗ്യ. താര കല്യാണിന്റെ മകൾ എന്ന നിലയിലും സൗഭാഗ്യയ്ക്ക് ആരാധകർ ഏറെയുണ്ട്. എന്നാൽ സൗഭാഗ്യ താരമാകുന്നത് സ്വപ്രയത്നത്തിലൂടെയാണ് .

സിനിമ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന സൗഭാഗ്യ സ്വന്തം പേരിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടിക്ക് ടേക്കിലൂടെയാണ് സൗഭാഗ്യയെ ആദ്യം പ്രേക്ഷകർ അറിയുന്നത്. ഡബ്‌സ്മാഷും ടിക്ക്‌ടോക്കുമെല്ലാം കേരളീയര്‍ക്ക് സുപരിചിതമാവുന്നത് സൗഭാഗ്യ വെങ്കിടേഷിലൂടെയായിരുന്നു. നര്‍ത്തകനും നടനുമായ അര്‍ജുനാണ് ഭര്‍ത്താവ്. അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരവും ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മിനിസ്‌ക്രീനില്‍ നിന്ന് നല്ല അവസരങ്ങള്‍ തേടി എത്തുകയായിരുന്നു.

സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സൗഭാഗ്യയേയും അര്‍ജുനേയും പോലെ തന്നെ മകളും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍ സൗഭാഗ്യ തുടര്‍ച്ചയായി പങ്കുവെച്ചിരുന്നു. ഇതൊക്കെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് സൗഭാഗ്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നീണ്ട തലമുടി മിസ് ചെയ്യുന്നു എന്നാണ് താരം പറയുന്നത്. സൗഭാഗ്യ പെര്‍മെനന്റായി തലമുടി ഫിക്സ് ചെയ്തത് മാറ്റിയിരുന്നു. മുടി മാറ്റിയത് താരം തന്നെയായിരുന്നു വെളിപ്പെടുത്തിയത്. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് മുടി മാറ്റിയത്. അതിന്റെ കാരണവും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത ആ നീണ്ട മുടി മിസ് ചെയ്യുന്നുവെന്നാണ് സൗഭാഗ്യ പറയുന്നച്യ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

സൗഭാഗ്യയുടെ വാക്കുകള്‍ ഇങ്ങനെ…”എന്റെ എക്സ്റ്റന്‍ഷന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. ആ നീണ്ട മുടിയില്‍ എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു എന്ന് പലരും കമന്‍് ചെയ്തിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും. കൊവിഡും പെട്ടന്നുള്ള ശസ്ത്രക്രിയയും ഒരു കുഞ്ഞിനൊപ്പമുള്ള തിരക്കേറിയ ജീവിതവും ആയതിനാല്‍ മുടി നീക്കം ചെയ്യുക എന്നതല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ ചെറിയ മുടിയോടെ തന്നെ എന്നെ ഇഷ്ടപ്പെടാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നീണ്ട മുടി എന്ന എന്റെ സ്വപ്‌നത്തിനായി ഞാന്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. നീണ്ട മുടിയോടുള്ള പ്രണയം ഒരിക്കലും അവസാനിയ്ക്കുന്നില്ല” സൗഭാഗ്യ കുറിച്ചു,

ആ നീണ്ട മുടിയുള്ള മനോഹരമായ ഒരു മാസം എനിക്ക് സമ്മാനിച്ചതിന് സാലി പ്രജിത്തിന് സൗഭാഗ്യ ഈ അവസരത്തില്‍ നന്ദി പറയുന്നുണ്ട്. ”തീര്‍ച്ചയായും നിങ്ങളിലേക്ക് ഞാന്‍ മടങ്ങി വരും. എന്റെ എക്സ്റ്റന്‍ഷന്‍ നീക്കം ചെയ്യുന്നതിനായി ഒരാളെ ആശുപത്രിയിലേക്ക് അയച്ച സാലിയെ ഞാന്‍ ഈ നിമഷം അഭിനന്ദിയ്ക്കുന്നു. ഒരു കസ്റ്റമര്‍ക്ക് വേണ്ടി ആരും ഇത്രയ്ക്ക് ഒന്നും ചെയ്യില്ല. നീ എന്റെ ഹൃദയം കീഴടക്കി”- എന്നും സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുടിയ്ക്ക് വേണ്ടവിധത്തില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് നീണ്ട മുടി മാറ്റിയത്. മുടി വെച്ച് കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ മാറ്റി. ഹെയര്‍ മാറ്റിയതിനെ കുറിച്ച് സൗഭാഗ്യ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു.” മുടി വയ്ക്കുമ്പോള്‍ വാവയ്ക്ക് രണ്ട് മാസം ആയിരുന്നു പ്രായം. പെര്‍മനെന്റ് ഹെയര്‍ ഫിക്‌സിങ് ആകുമ്പോള്‍ ചീകി ഒതുക്കാനും അതിന് വേണ്ട കെയര്‍ നല്‍കാനും മണിക്കൂറുകള്‍ എടുക്കും.

നാല് ലെയറും, 150 ഗ്രാം തൂക്കവും നീളവും കാരണം ഒരുപാട് സമയം വേണം. അത്രയും നേരം ഒന്നും ബേബി എനിക്ക് തരില്ല. പിന്നെ ഹെയര്‍ സ്റ്റൈല്‍ ലിമിറ്റഡ് ആണ്. എല്ലാ ദിവസവും തല കുളിക്കാന്‍ സാധിയ്ക്കില്ലെന്നും സൗഭാഗ്യ പറയുന്നു. ഒപ്പം തന്നെ മൈഗ്രേന്റെ പ്രശ്‌നം ഉള്ളവരും സ്റ്റൈലിന് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇത് ചെയ്യേണ്ടെന്നും സൗഭാഗ്യ അന്ന് പറഞ്ഞിരുന്നു.

ഗുണങ്ങളും സൗഭാഗ്യ പറഞ്ഞിരുന്നു.ഒരുപാട് കാലത്തെ ആഗ്രഹ സാഫല്യം എന്ന നിലയിലാണ് ഹെയര്‍ ഫിക്‌സിങ് ചെയ്തത്. അത് ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. എന്റെ ശരീരക രൂപം വച്ച് നീണ്ട മുടി എന്തുകൊണ്ടും യോജിച്ചതാണ്. സ്വന്തം മുടി പോലെ എല്ലാ സ്‌റ്റൈലിലും കെട്ടാം. എല്ലാ ദിവസവും മുടിയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ സാധിയ്ക്കും. തുടങ്ങി പത്തോളം ഗുണങ്ങള്‍ സാഭാഗ്യ പറഞ്ഞു.

about soubhagya

Safana Safu :