ആഗ്രഹങ്ങള്‍ മാറ്റിവെക്കരുത്, പരിശ്രമിച്ചു ,അപ്പോള്‍ത്തന്നെ സാധിക്കണം; ‘ഒരു കരിക്ക് ഷേക്ക് കുടിക്കാന്‍ മോഹം..ഒന്നും നോക്കിയില്ല അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചുവെന്ന് കുഞ്ചാക്കോ ബോബന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയായി മാറിയ നടനാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തെങ്ങില്‍ കയറി കരിക്കിട്ട് കരിക്കിന്‍ ഷേക്ക് ഉണ്ടാക്കി കുടിച്ചതായാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ‘ഒരു കരിക്ക് ഷേക്ക് കുടിക്കാന്‍ മോഹം..ഒന്നും നോക്കിയില്ല അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു !????
ആഗ്രഹങ്ങള്‍ മാറ്റിവെക്കരുത്, പരിശ്രമിച്ചു ,അപ്പോള്‍ത്തന്നെ സാധിക്കണം

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താനെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. രാമന്റെ ഏദന്‍ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും കുഞ്ചാക്കോ ബോബന്‍ ഒ.ടി.ടി പ്ലേയോട് പ്രതികരിച്ചു.

ഞാന്‍ ഭാഗമാകുന്ന സിനിമകള്‍ പറയുന്നത് മാറ്റി മറിക്കാത്ത സത്യങ്ങളാണ്. ഒന്നെങ്കില്‍ അത് സംഭവിച്ചതാകാം അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. അത് രസകരമാക്കരുവാന്‍ മാറ്റങ്ങള്‍ വരുത്തുകയില്ല. നായാട്ടോ പടയോ നോക്കൂ. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല ഞാന്‍.

രാമന്റെ ഏദന്‍തോട്ടം, ഹൗ ഓള്‍ഡ് ആര്‍ യു, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. കമല്‍ കെ.എം ഒരുക്കിയ പട ആണ് കുഞ്ചാക്കോ ബോബന്റെതായി തിയേറ്ററുകളിലെത്തിയ ചിത്രം. 1996ല്‍ അയ്യങ്കാളി പട എന്ന സംഘടന കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. പട എന്ന സിനിമയ്ക്ക് ആസ്പദമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ താന്‍ കോളേജില്‍ പഠിക്കുകയായിരുന്നു എന്നും താരം പറയുന്നു.

ഞാന്‍ കോളേജ് ദിനങ്ങള്‍ ആസ്വദിക്കുകയിരുന്നു. അതിനാല്‍ തന്നെ സംഭവത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ ശ്രമിച്ചിരുന്നില്ല. അക്കാലത്ത് ഒരു സാമൂഹിക വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥി എത്രത്തോളം ഇടപെടും എന്നത് തര്‍ക്കവിഷയമാണ്. ഞാന്‍ ആ പ്രായത്തില്‍ ഒട്ടും രാഷ്ട്രീയത്തില്‍ ഇടപ്പെട്ടിരുന്നില്ല എന്നാണ് നടന്‍ പറയുന്നത്.

Vijayasree Vijayasree :