‘അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം; സുരേഷ് ഗോപിയുടെ വായടപ്പിച്ച് ഹരീഷ് പേരടി

രാഷ്ട്രീയത്തില്‍ സജീവമായ സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയുടെ പ്രചണ പരിപാടികളില്‍ മുന്‍പന്തിയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാൻ സൂപ്പർസ്റ്റാർ പരിവേഷത്തോടെയാണ് താരം എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം സുരേഷ് ഗോപി നേരിട്ടെത്തിയിരുന്നു . ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സര്‍ക്കാരിനെ എടുത്ത് കാലില്‍ പിടിച്ച് പുറത്തെറിയണമെന്നും കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇപ്പോൾ ഇതാ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച നടനും എം.പിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത് . അങ്ങനെ എറിയാൻ ആഗ്രഹിക്കുന്നവർക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

‘അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം. എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമർദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളിൽ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്. ആ ചുഴലിയിൽ പിന്നെ നിങ്ങളുടേത് എന്ന് പറയാൻ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യൻ മാത്രം കത്തി നിൽക്കും. കളമറിഞ്ഞ് കളിക്കുകയെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്

ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സുരേഷ് ഗോപി അന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അതെ സമയം തന്നെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുളള സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമായിരുന്നു. ആറ്റിങ്ങലില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി എതിര്‍ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത് . ബിജെപിയുടേത് അല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ മലിനമാണെന്നായിരുന്നു നടന്‍ പ്രസംഗിച്ചത്.

Noora T Noora T :