തുമ്പിപ്പെണ്ണിനും കൊച്ചു ഡോക്ടറിനും പ്രണയസാഫല്യം; ഇനി ശ്രേയയ്ക്കും വേണം ഒരാൾ ; സഹദേവനും അവിനാഷും അടുത്ത കുതന്ത്രങ്ങളുമായി; തൂവൽസ്പർശം വീണ്ടും പുതിയ വഴിത്തിരിവിലേക്ക്!

അങ്ങനെ തൂവൽസ്പർശം പരമ്പര അടുത്ത ഒരു സന്തോഷകരമായ ചാപ്റ്ററിലേക്ക് കടന്നിരിക്കുകയാണ്. ഒരു മഴ പെയ്തു തോർന്ന പോലെ നല്ല തണുത്ത അനുഭൂതിയാണ് ഇന്നത്തെ തൂവൽസ്പർശം പരമ്പര. ഇന്നലെ വരെ സീരിയലിൽ സസ്പെൻസും ത്രില്ലും എല്ലാമായിരുന്നു. ഇന്നിപ്പോൾ ദേ അതെല്ലാം കഴിഞ്ഞു എല്ലാവരും സന്തോഷത്തോടെ സംസാരിച്ചു നിൽക്കുകയാണ്. ഇങനെ ഇരുന്നു തൂവൽസ്പർശം കാണുമ്പോഴാണ് ചില ഏഷ്യാനെറ്റ് സീരിയൽ ഒക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്.

പക്ഷെ തൂവല്സ്പര്ശം സീരിയൽ ഇന്നും പ്രൈം ടൈമിൽ അല്ല . അതാണ് സീരിയൽ പ്രേക്ഷകരുടെ കുഴപ്പം. റേറ്റിങ് പലപ്പോഴും സീരിയലിന്റെ നിലവാരം അല്ല കാണിക്കുന്നത്. ഇനി ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡ് നോക്കാം…

അതിൽ ഒരു നല്ല കുടുംബ രംഗങ്ങളായിരുന്നു ആദ്യ പാർട്ട് . കുറെ ദിവസങ്ങൾക്ക് ശേഷം ശ്രേയയും തുമ്പിയും മുത്തച്ഛനും മുത്തശ്ശിയും വിച്ചുവും അമ്മയും അപ്പച്ചിയും എല്ലാവരും കൂടിയിരുന്നു സംസാരിക്കുന്ന രംഗം.. നിങ്ങളൊക്കെ വീട്ടിൽ രാത്രി കുടുംബക്കാർക്കൊപ്പം ഇരുന്നു സംസാരിക്കാറുള്ളത് ഒന്ന് ഓർത്തുനോക്കണം..

എനിക്ക് അത്തരം കൂട്ടുകുടുംബ ഓർമ്മകൾ ഒന്നും പറയാനില്ല . പക്ഷെ അച്ഛനും അമ്മയും ചേട്ടനും ഒന്നിച്ചു രാത്രി കറന്റ്റ്‌ പോകുമ്പോൾ മുറ്റത്ത് ഇറങ്ങി ഇരുന്നു സംസാരിക്കും.. ആ ഒരു നൊസ്റ്റാൾജിക് ഫീൽ ഇന്ന് ശ്രേയയുടെ വീട്ടുകാരുടെ സംസാരം കണ്ടപ്പോൾ എനിക്കിക് തോന്നി..

പിന്നെ വിച്ചുവും അമ്മയും ഉടനെ വീട്ടിൽ നിന്നും പോകേണ്ട , ആപത്ത് പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല എന്നാണ് ശ്രേയ പറയുന്നത്. ആ തീരുമാനം ഏതായാലും നന്നായി.

പിന്നെ നല്ല ഒരു സീൻ വന്നത് ശ്രേയ തുമ്പി സന്യാസി മുത്തശ്ശൻ കൊച്ചു ഡോക്ടർ ആ ഒരു ഫോൺ കാൾ ആണ്.. അതിൽ പ്രധാന കാരണം കൊച്ചു ഡോക്ടറുടെ ബന്ധം അംഗീകരിച്ചതാണ്. ഇനി കൊച്ചു ഡോക്ടറുടെ അമ്മയും അച്ഛനും ഒക്കെ വരണം. സന്യാസി മുത്തശ്ശൻ പറഞ്ഞതിൽ അങ്ങനെ ഒരു സൂചന ഉണ്ട്.

പിന്നെ അവിനാഷും സഹദേവനും കൂടി ഈശ്വർ സാറിന്റെ അടുത്ത് ചെല്ലുന്നുണ്ട് . പവിത്രയുടെ കേസിന്റെ കാര്യം സംസാരിക്കാനും സഹായം ചോദിക്കാനുമായിരുന്നു ആ കൂടിക്കാഴ്ച.. അവിടെ ചെന്നിട്ട് സാർ വിളിച്ചു പറഞ്ഞാൽ ശ്രേയ അനുസരിക്കും എന്ന് പറയുന്നുണ്ട്.. അപ്പോൾ തന്നെ ഈശ്വർ സാർ പറയുന്നുണ്ട്.. ആ ബെസ്റ്റ്.. എന്ന്…

പിന്നെ ഈശ്വർ സാർ, ഫുൾ കൗണ്ടർ ആയിരുന്നു.. ശ്രേയയെ കല്യാണം കഴിക്കണം എന്ന് അവിനാശ് പറയുമ്പോൾ ഈശ്വർ സാർ പറയുന്ന ഡയലോഗ്.. ” ഒരു ക്രിമിനലും പോലീസും തമ്മിലുള്ള കല്യാണം”..

പക്ഷെ ശേഷം അടുത്ത കഥയിലേക്ക് കടക്കുകയാണ്. പവിത്രയെ കൊന്നു ആ കേസ് മാളുവിന്റെ തലയിൽ കെട്ടിവെക്കാനുള്ള അടുത്ത പ്ലാനുമായി അവിനാഷും സഹദേവനും. അതും പറഞ്ഞ് സഹദേവനും അവിനാഷും പോകുമ്പോൾ ഈശ്വർ സാർ , ” അവിനാശ് പോരാ , പക്ഷെ സഹദേവൻ കൊള്ളാം . ബുദ്ധിയിൽ ശ്രേയയുടെ അച്ഛനാണ്”..

ഇത് ഞാനും ചിന്തിച്ചിട്ടുണ്ട് .. ഈ ശ്രേയ നന്ദിനിയ്ക്ക് എവിടുന്നു കിട്ടി ഇങ്ങനെ ഒരു മണ്ടൻ അച്ഛനെ. വലിയ ബുദ്ധിയാണ് എന്ന് തോന്നും പക്ഷെ ആ ബുദ്ധി വെറും മണ്ടത്തരമാണ്. അതിന്റെ ഫലമാണ് ഇപ്പോൾ അവിനാശ് അനുഭവിക്കുന്നത് .

about thoovalsparsham

Safana Safu :