ദുൽഖർ സൽമാൻ ചിത്രം തീയറ്റേറുകളിലേക്കില്ല! കടുത്ത തീരുമാനം ഞെട്ടിച്ചു ഇതിന് പിന്നിൽ കളിച്ചവർ?

നടന്‍ ദുല്‍ഖര്‍ സല്‍മാന് വിലക്ക് ഏര്‍പ്പെടുത്തി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഫിയോക് നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ മരക്കാർ റിലീസുമായി ബന്ധപ്പെട്ടും വലിയ വിവാദമുണ്ടായിരുന്നതാണ്. ആ സമയത്ത് ദുൽഖറിന്റെ കുറുപ്പ് തിയറ്ററുകൾക്ക് നൽകിയിരുന്നു. കുറുപ്പിന്റെ വിജയത്തിന് ശേഷമുളള ദുൽഖറിന്റെ മലയാള ചിത്രമായ സല്യൂട്ട് 18ന് ആണ് ഒടിടി റിലീസിനെത്തുന്നത്

ദുല്‍ഖര്‍ സല്‍മാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്നാണ് ഫിയോക്കിൻ്റെ ആരോപണം. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണി ലിവില്‍ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

നിർമ്മാണക്കമ്പനി ഈ സിനിമ തീയേറ്ററുകൾക്ക് നൽകാമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഈ ധാരണ വകവെക്കാതെയാണ് നിർമ്മാണക്കമ്പനി സിനിമ ഓടിടിയ്ക്ക് നൽകുന്നത്. ജനുവരി 14ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യാം എന്നായിരുന്നു എഗ്രിമെൻ്റ്. ഇതനുസരിച്ച് നേരത്തേ തന്നെ പോസ്റ്ററുകളും അച്ചടിച്ച് വെച്ചിരുന്നു. അങ്ങനെയിരിക്കെ യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുമില്ലാതെയാണ് സിനിമ ഓടിടിയ്ക്ക് കൊടുത്തതെന്നും ഇത് ധാരണകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു.

വിലക്ക് നിലവിൽ വന്നു എന്നാണ് ഫിയോക്ക് ഭാരവാഹികൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നടൻ ദിലീപാണ് ഫിയോക്ക് സംഘടനയുടെ പ്രസിഡൻ്റ്. തീയേറ്ററുടമകളുടെ സംയുക്തസംഘടനയായ ഫിയോക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം മുൻപ് ചേർന്നിരുന്നു ഈ യോഗത്തിലാണ് തീരുമാനം. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച സിനിമയാണ് പോലീസ് കഥ പറയുന്ന സല്യൂട്ട് എന്ന ചിത്രം. സിനിമ ഈ മാസം 18ന് സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്.

റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണ് സല്യൂട്ട്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി. മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം അസ്‌ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ. ഡി. അമര്‍ ഹാന്‍സ്പല്‍ അസിസ്റ്റന്റ് ഡയറക്ടെഴ്സ് അലക്‌സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍, രഞ്ജിത്ത് മടത്തില്‍. പി ആ ര്‍ ഒ മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍

കുറുപ്പ് എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ശേഷം റിലീസ് ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ദുല്‍ഖര്‍ പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നു എന്നത് ശ്രദ്ധേയമാണ്.ഇനി ദുല്‍ഖര്‍ സല്‍മാന്റെയും വേഫറെര്‍ ഫിലിംസിന്റെയും സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോകിന്റെ തീരുമാനം. ദുല്‍ഖറിന്റെ ഇതര ഭാഷാ ചിത്രങ്ങള്‍ അടക്കമുളളവ ഇനി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതാദ്യമായല്ല ഒടിടി റിലീസുകള്‍ക്ക് എതിരെ തിയറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത് വരുന്നത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍-അറബിക്കടലിന്റെ സിംഹം ഒടിടിക്ക് നല്‍കാനുളള ആലോചനയ്ക്ക് എതിരെ ഫിയോക് ശക്തമായി രംഗത്ത് വന്നിരുന്നു

about dulquer

AJILI ANNAJOHN :