ജയിലില്‍ കിടന്ന സമയത്ത് ആലോചിച്ചു കൊണ്ടിരുന്നത് ഇതാണ്! അന്ന് ആ കേസ് നടക്കുന്ന സമയത്ത് ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കും അയച്ചു.. സത്യാവസ്ഥ ബോധ്യപ്പെടുത്താനായിരുന്നു; നടൻ പറയുന്നു

മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയലില്‍ കഴിഞ്ഞിരുന്ന കാലത്തെ കുറിച്ച് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ.

ഞാന്‍ ജയിലില്‍ കിടന്ന സമയത്ത് ആലോചിച്ചു കൊണ്ടിരുന്നത് ഇതാണ്, ഇനിയെനിക്കൊരു പടം കിട്ടുമോ? എന്നെ ആരെങ്കിലും പടത്തില്‍ അഭിനയിപ്പിക്കുമോ? അപ്പോഴൊക്കെ ആകെയുണ്ടായിരുന്ന ഒരു ആശ്വാസം, നാട്ടില്‍ നല്ല ആളുകള്‍ മാത്രമല്ലല്ലോ ഉള്ളത്..

നെഗറ്റീവ് കഥാപാത്രങ്ങള്‍ എനിക്കു കിട്ടുമായിരിക്കും എന്നായിരുന്നു. ഞാനെന്നെ അങ്ങനെയാണ് ആശ്വസിപ്പിച്ചത്. ഞാന്‍ നല്ലവനായി സ്‌ക്രീനിലെത്തിയാലും ആളുകള്‍ക്ക് എന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വില്ലത്തരം കാണിച്ചു വരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയുകയും ചെയ്യും.

ന്യൂസ് മേക്കര്‍ അവാര്‍ഡിനൊന്നും ‘കുപ്രസിദ്ധ വാര്‍ത്ത’ കിട്ടിയ എന്നെ ആരും പരിഗണിക്കില്ലല്ലോ. അതേസമയം, മയക്കുമരുന്നുനിരോധന ദിനം പോലുള്ള പരിപാടിയ്ക്ക് എന്നെ വിളിക്കുകയും ചെയ്യും. അന്ന് ആ കേസു നടക്കുന്ന സമയത്ത് ഞാനെന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കുമൊക്കെ അയച്ചു.

ആരോപണത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍. ഫലം വന്നപ്പോള്‍ നെഗറ്റീവ്. എന്നാല്‍ അപ്പോഴെങ്കിലും തിരുത്തേണ്ടേ, പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്. അടിച്ചില്ല എന്നും കൊടുക്കാലോ, അത് ചെയ്യില്ല. എനിക്കുമുണ്ടൊരു കുടുംബം, ഈ വാര്‍ത്തകളൊക്കെ കേട്ടിട്ട് അവര് സമാധാനത്തില്‍ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതൊന്നും ആര്‍ക്കുമറിയേണ്ട എന്നാണ് ഷൈന്‍ പറയുന്നത്.

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്യുന്നത് തനിക്ക് നെഗറ്റീവ് ഇമേജുള്ളത് കൊണ്ടാണെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. രണ്ടു രീതിയിലാണ് നടന്മാരെ ആളുകള്‍ക്ക് ഇഷ്ടപ്പെടുക. ഒന്ന് കാഴ്ചയില്‍ ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നു. രണ്ട്, പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നു. കാഴ്ചയില്‍ ഇഷ്ടപ്പെട്ട് ഫോളോ ചെയ്യാന്‍ എന്റെയടുത്ത് ഒന്നുമില്ല. സ്വഭാവം വച്ചു ഇഷ്ടപ്പെടാമെന്നു വച്ചാല്‍ അതുമില്ല, ആ തിരിച്ചറിവ് എനിക്കുണ്ട്.

അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വമാണ് ഷൈനിന്റതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം.

Noora T Noora T :