വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല; ആ ഒളിച്ചോട്ടം തടയാന്‍ പോലീസിലൂടെ ശ്രമിച്ചത് ഞാനാണ്; പ്രണയകഥ പറഞ്ഞ് നടന്‍ സുരേഷ് ഗോപി

മലയാളികളുടെ ജാനിക്കുട്ടിയായിട്ടും നിറത്തിലെ വര്‍ഷയായിട്ടുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ജോമോള്‍. ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജോമോളുടെ പ്രണയ വിവാഹത്തെ കുറിച്ച് മുന്‍പും തുറന്ന് പറഞ്ഞിരുന്നു. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോമോള്‍ ഒളിച്ചോടിയതിനെ പറ്റി നടന്‍ സുരേഷ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

മുന്‍പ് ഒരു ചാനെൽ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ജോമോളുമായിട്ടുള്ള സൗഹൃദം പങ്കുവെച്ച് കൊണ്ടാണ് സുരേഷ് ഗോപി എത്തിയത്. ആദ്യമായി നടിയെ കണ്ടത് മുതല്‍ പിന്നീടിങ്ങോട്ടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ സുരേഷ് ഗോപി ജോമോള്‍ ഒളിച്ചോടി പോവുന്നത് തടയാന്‍ ശ്രമിച്ചതിനെ കുറിച്ചും പറഞ്ഞു.

‘ജോമോളുമായി വടക്കന്‍ വീരഗാഥയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ ഓര്‍മ്മകളാണ് സുരേഷ് ഗോപി പങ്കുവെച്ചത്. അന്ന് വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടര്‍ന്ന് വരികയാണ്. ഇതിനിടയില്‍ ഒരുപാട് രസകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്. അന്ന് ഈ ദമ്പതിമാരെ പോലീസിനെ കൊണ്ട് പിടിക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വഴിയും എല്ലാ റെയില്‍വേ സ്‌റ്റേഷന്‍ വഴിയും കൊടുത്ത് പിടിപ്പിക്കാന്‍ നോക്കിയിരുന്നു. ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് ജോമോളുടെ അമ്മ വിളിച്ച് എന്നോട് പറഞ്ഞത്. ചന്ദ്രശേഖര പിള്ള എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു അമ്പത്തിയഞ്ച് അറുപത് വയസുള്ള ആളുടെ മുഖമാണ് മനസിലേക്ക് എത്തുന്നത്.

ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തു എന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ ദീപ്തി എന്റെ അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകളാണ്. അവരൊക്കെ എന്റെ വീട്ടില്‍ വന്നിട്ടുണ്ടെങ്കിലും ആ ബന്ധം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. വളരെ രസകരമായ സംഭവമാണ് ഞങ്ങളുടെ ജീവിതമെന്ന് ജോമോള്‍ പറയുമ്പോള്‍ അത്ര രസകരമായിരുന്നില്ല അവളുടെ കുടുംബത്തിലെ അവസ്ഥ. അതിനൊരു വിശദീകരണം എനിക്കല്ല, ജോമോളുടെ കുടുംബത്തിന് നല്‍കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഞാനും ചന്തുവും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഇത് ഞാന്‍ വീട്ടില്‍ തുറന്ന് പറഞ്ഞിരുന്നെങ്കില്‍ അവര്‍ സമ്മതിക്കില്ലായിരുന്നു. ഒരു ചാന്‍സ് എടുക്കാന്‍ എനിക്ക് പറ്റില്ല. അവര് സമ്മതിച്ചില്ലെങ്കില്‍ പിന്നെ സംസാരിക്കാന്‍ പറ്റില്ല, അകറ്റി നിര്‍ത്തുന്നത് പോലെ ആയിരിക്കും. ഇന്നത്തെ പോലെ അവര്‍ തുറന്ന മനസ് ആയിരുന്നിരിക്കാം. പക്ഷേ എന്റെ ജീവിതം വെച്ച് എനിക്ക് ഒരു ചാന്‍സ് എടുക്കാന്‍ പറ്റിയില്ല. എല്ലാവരും സമ്മതിച്ചിട്ടുള്ള വിവാഹം നടക്കില്ലെന്ന് ചന്തുവിനോട് പറഞ്ഞപ്പോള്‍ എന്നാല്‍ ഇവിടെ വെച്ച് പിരിയാം എന്നാണ് പുള്ളി പറഞ്ഞത്.

അന്ന് വീട്ടില്‍ പഴയൊരു ഫോണുണ്ട്. അതില്‍ വിളിക്കും. പക്ഷേ അന്ന് ഇന്‍കമിങ് കോളിനും നല്ല പൈസയാണ്. എന്റെ കൈയ്യിലെ പോക്കറ്റ് മണി തീര്‍ന്നപ്പോള്‍ ചന്തുവാണ് ആ ബില്ല് കൊടുത്തിരുന്നത്. പിന്നെ ഫോണ്‍ ബില്ല് കണ്ടപ്പോള്‍ ഇതിലും ഭേദം കല്യാണം കഴിക്കുകയാണെന്ന് തോന്നി. എന്നും ജോമോള്‍ പറയുന്നു. ആ കാലത്ത് പ്രണയലേഖനങ്ങള്‍ എഴുതാനും അത് പരസ്പരം കൈമാറാനും വരെ സഹായിച്ചത് ചന്തുവിന്റെ അമ്മയാണെന്നും നടി പറയുന്നു.

about suresh gopi

Safana Safu :