കഷ്ടകാലം തുടരുന്നു ; കുടുംബം പോലെ കണ്ട ലക്ഷ്യ ഒടുവിൽ കത്തി ചാമ്പലായി! കത്തിയമർന്നത് കാവ്യയുടെ സ്വപ്നം !

കാവ്യ മാധവന്റെ ഉടമസ്ഥതയിലായി തുടങ്ങിയ ബോട്ടീക്കാണ് ലക്ഷ്യ. അഭിനയവുമായി മുന്നേറുന്നതിനിടയില്‍ തന്നെ ബിസിനസിലേക്ക് തിരിയുകയായിരുന്നു കാവ്യ മാധവന്‍. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയതും ലക്ഷ്യ വാര്‍ത്തകളില്‍ നിറഞ്ഞതും. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവുമായി പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നു എന്നറിഞ്ഞതിന് പിന്നാലെയായാണ് അന്വേഷണ സംഘം ലക്ഷ്യയിലെത്തിയതും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതും ഒക്കെ ഏറെ ശ്രെദ്ധയമായിരുന്നു. മാർച്ച്
9 നേരം പുലർന്നത് നടക്കുന്ന ഒരു വർത്തയുമായിട്ടായിരുന്നു . കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ ഇടപ്പള്ളിയിലുള്ള ലക്ഷ്യ ബുട്ടീക്കിന് തീപിടിച്ചു. ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ബുട്ടീക്കിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന തയ്യൽ മെഷീനുകളും തുണികളും കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥാപനം പൂർണമായും കത്തി നശിച്ച നിലയിലാണ്.

ഗ്രാന്റ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. സെക്യൂരിറ്റി ജീവനക്കാരാണ് കടയിൽ തീപിടുത്തം ഉണ്ടായത് ആദ്യം ശ്രദ്ധിക്കുന്നത്. പുറത്തേക്ക് പുക വമിച്ചതോടെ ജീവനക്കാർ വിവരം ഉടൻ തന്നെ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തി. പുലർച്ചെ അഞ്ച് ശേഷമാണ് തീ പൂർണമായും അണയ്‌ക്കാൻ കഴിഞ്ഞത്. മറ്റ് ഇടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കി.

കടയ്‌ക്കുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളും തയ്യൽ മെഷീനുകളും പൂർണമായും കത്തി നശിച്ചിട്ടുണ്ടെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം ഉണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തിയ ശേഷമേ കൃത്യമായി കാരണം പറയാൻ സാധിക്കൂ എന്ന് ഫയർഫോഴ്‌സ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അട്ടിമറി നടന്നോ എന്ന് പൊലീസ് പരിശോധിക്കും.

ഏറെ നാൾ സിനിമയിൽ നിന്നും മാറിനിന്ന കാവ്യ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലെത്തുകയായിരുന്നു. ഫാഷൻ ഡിസൈനിങ് പഠിച്ച സഹോദരൻ മിഥുന്റെ പിന്തുണകൂടിയായതോടെ ലക്ഷ്യ തുടങ്ങിയത്. ദിലീപുമായുള്ള വിവാഹ ശേഷമായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസിലും ഈ സ്ഥാപനത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിലെ തീ പിടിത്തത്തെ ഗൗരവത്തോടെ കാണാനാണ് പൊലീസ് തീരുമാനം.

ബുധനാഴ്ച പുലര്‍ച്ചയായി ഇടപ്പള്ളിയിലെ ലക്ഷ്യ ബോട്ടീക്കിന് തീപിടിച്ചുവെന്നും തുണിത്തരങ്ങളും തയ്യല്‍ മെഷീനുകളും കത്തിനശിച്ചുവെന്നുമുള്ള വിവരങ്ങളായിരുന്നു പുറത്തു വന്നതോടെ ലക്ഷ്യ തുടങ്ങുന്ന സമയത്ത് കാവ്യ മാധവന്‍ നല്‍കിയ അഭിമുഖങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

പത്രസമ്മേളനത്തിലൂടെയായാണ് കാവ്യ മാധവന്‍ ലക്ഷ്യ തുടങ്ങുന്നതിന്റെ സന്തോഷം പങ്കിട്ടത്. സഹോദരനായ മിഥുന്‍ മാധവനും ഭാര്യ റിയയും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇതാദ്യമായാണ് എനിക്ക് വേണ്ടി ഒരു പത്രസമ്മേളനം വിളിച്ചത്. പലപ്പോഴും പത്രസമ്മേളനത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇതാദ്യത്തെ അനുഭവമാണ്. സിനിമയ്‌ക്കൊപ്പമായി മറ്റെന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ലക്ഷ്യയിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു.

സുപ്രിയ ടെക്‌സ്റ്റൈല്‍സ് എന്ന കടയുണ്ടായിരുന്നു കാവ്യയുടെ അച്ഛന്. നാളുകള്‍ നീണ്ട ആലോചനയ്ക്ക് ശേഷമായാണ് വസ്ത്രവ്യാപാര രംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചത്. ഫാഷന്‍ ഡിസൈനറായ ചേട്ടനാണ് ഒരു ഓണ്‍ലൈന്‍ സംരംഭം തുടങ്ങിക്കൂടേയെന്ന് ആദ്യമായി ചോദിച്ചത്. തുടക്കത്തില്‍ പേടിയായിരുന്നുവെങ്കിലും പിന്നീട് ഇതും ഈസിയായി മാറിയെന്നും കാവ്യ വ്യക്തമാക്കിയിരുന്നു.

സിംപിളായൊരു പേരായിരിക്കണം എന്നുണ്ടായിരുന്നു. ഒരു അര്‍ത്ഥം ഉണ്ടാവണം, ഒരു പോസിറ്റിവിറ്റി ഉണ്ടാവണം എന്നും ആഗ്രഹിച്ചിരുന്നു. കുടുംബവും സിനിമയും പോലെ തന്നെയാണ് തനിക്ക് ബിസിനസും. എല്ലാ കാര്യത്തിലും പിന്തുണയ്ക്കാറുണ്ട് കുടുംബം. ട്രന്‍ഡിന്റെ പുറകെ പോവണമെന്നുള്ളത് കൊണ്ട് ഇതൊരു ബാധ്യതയാവുമോയെന്നായിരുന്നു ആശങ്ക.

സിനിമയിലായാലും പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴായാലും കാവ്യയും കുടുംബവും അണിയുന്നത് ലക്ഷ്യയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്. മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും വേണ്ടിയും ലക്ഷ്യയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുണ്ട്. ഓണപ്പൂക്കളത്തിന് അരികില്‍ ഇരിക്കുന്ന മീനാക്ഷിയുടേയും മഹാലക്ഷമിയുടേയും ചിത്രം മാത്രമല്ല വസ്ത്രങ്ങളും ചര്‍ച്ചയായിരുന്നു. ലക്ഷ്യയിലായിരുന്നു അത് ഡിസൈന്‍ ചെയ്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ABOUT KAVYA MADHAVAN

AJILI ANNAJOHN :