ആ നീക്കം നടത്തിയത് എല്ലാം മുൻകൂട്ടി കണ്ട് ; ഈ കുഴപ്പങ്ങൾക്ക് പിന്നിൽ ഇവർ! തുറന്നടിച്ച് സംവിധായകൻ

നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് . പുതിയ ഓരോ വെളിപ്പെടുത്തൽ വരുമ്പോഴും കേസിൽ വൻ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത് . കേസിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് എത്തിയിരുന്നു. അതിൽ മുൻപന്തിയിൽ നിന്ന ആളാണ് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ബൈജു കൊട്ടാരക്കര. യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ സിനിമാരംഗത്തെ പലരും പ്രതികരിക്കാൻ മടികാണിച്ചിരുന്നു. പക്ഷേ, ആ സമയത്തെല്ലാം ചാനൽ സ്റ്റുഡിയോകളിൽ ഓടിനടന്ന് ദിലീപിനെതിരെ സംസാരിക്കാൻ മുൻനിരയിലുണ്ടായിരുന്നത് ബൈജുവായിരുന്നു.

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ വിധി എന്താകുമെന്ന് മുൻകൂട്ടി കണക്ക് കൂട്ടിയത് പോലെയുളള നീക്കങ്ങളാണ് എട്ടാം പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്സ് അവറിൽ പങ്കെടുത്ത് സംസാരിക്കവേയാണ് സംവിധായകൻ ദിലീപിനെതിരെ തുറന്നടിച്ചത്.

ദിലീപിനെ അനുകൂലിക്കുന്നവർ വാങ്ങിയ പണത്തിന് നന്ദി കാണിക്കുകയാണെന്ന് പറഞ്ഞ ബൈജു കൊട്ടാരക്കര ശാന്തിവിള ദിനേശിനേയും രൂക്ഷമായി വിമർശിച്ചു. .ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ : ” കേസിലെ എട്ടാം പ്രതിയായ ദിലീപ് മലയാള സിനിമയിലെ പ്രശസ്തനായ ഒരു പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിന്റെ പടം ചെയ്യുന്നുണ്ട്. ആ പടം പകുതിയിൽ കൂടുതൽ ചെയ്ത് നിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ദിലീപ് പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ച് പറഞ്ഞു, നീ ഒരു കാര്യം ചെയ്‌തോളൂ. മാർച്ച് 15ന് പടം ബാക്കിയുളളത് തുടങ്ങിക്കോളൂ. ഞാൻ റെഡിയാണ്. അപ്പോഴേക്ക് വിധിയും കാര്യങ്ങളുമൊക്കെ വന്ന് കഴിയും”.

മുൻകൂട്ടി തീരുമാനിച്ചത് പോലെയാണ് പല കാര്യങ്ങളും. ‘കോടതി വിധി തനിക്ക് അനുകൂലമായിരിക്കും’, ‘എല്ലാ കാര്യങ്ങളും പണം കൊടുത്ത് എങ്ങനെ വേണമെങ്കിലും നടത്താം’ എന്നുളള ചിന്തയൊക്കെ പലർക്കുമുണ്ട്. അവരത് പുറത്ത് പറയുകയും ചെയ്യുന്നു. നേരിട്ട് അല്ലെങ്കിലും പരോക്ഷമായി ഈ വാർത്തകൾ അവർ എല്ലായിടത്തും കൊടുക്കുന്നു. വിധി വന്നില്ല, വിചാരണയ്ക്ക് പ്രോസിക്യൂഷൻ സമയം കൂട്ടി ചോദിച്ചിരിക്കുന്നു”.

വിചാരണയ്ക്ക് സമയം നീട്ടി ചോദിച്ചപ്പോൾ കോടതി പറഞ്ഞത് പ്രതിയായ ദിലീപിന് എതിർപ്പ് ഉണ്ടെങ്കിൽ വീണ്ടും ഹർജി കൊടുക്കാം എന്നാണ്. അങ്ങനെയൊക്കെയാണെങ്കിൽ എന്താണ് ഈ കേസിന്റെ വിധി. കൊച്ചിയിലെ ഒരു ഓൺലൈൻ ഗ്രൂപ്പിന്റെ സംഘടനയുണ്ട്. അവിടെ നിന്നാണ് ദിലീപിന്റെ ഉൾപ്പെടെയുളള പിആർ വർക്കുകൾ പോകുന്നത്. സിനിമകളുടെ അടക്കം പിആർ വർക്കുകൾ ഇവിടെ നിന്നാണ്”.”ഇവരാണ് പല കുഴപ്പങ്ങൾക്കും കാരണം. ആരും അന്വേഷിക്കാൻ പോയിട്ടില്ല. ഇവരൊക്കെ വാഴ്ത്തിക്കൊണ്ട് നടക്കുന്ന ഒരാൾ തിരുവനന്തപുരത്തുണ്ട്. ഒരു അശാന്തിവിള ദിനേശ്. അയാളാണ് ദിലീപിനെ പിന്തുണച്ചും പെൺകുട്ടിക്ക് എതിരെ പറഞ്ഞും ചാനലുകളായ ചാനലുകളൊക്കെ കയറി ഇറങ്ങി നടക്കുന്നത്. എല്ലാം ഇന്നലെ മുളച്ച ചാനലുകളാണ്. ഇന്നലെയും ഇന്നുമായി രണ്ടോ മുന്നോ പുതിയ ചാനലുകളും വന്നിട്ടുണ്ട്”.എല്ലാത്തിലും ഇയാളുടെ അഭിമുഖം ആണ് ആദ്യം വരുന്നത്. എല്ലാത്തിലും പറയുന്നത് ദിലീപ് പാവാടാ, അയാളിത് ചെയ്യില്ല എന്നൊക്കെയാണ്. അതിനൊക്കെ മേമ്പൊടി ചേർക്കാൻ മമ്മൂട്ടിയേയും മോഹൻലാലിനേയും ചീത്ത പറഞ്ഞിരിക്കുന്നു. ഇതൊക്കെ കേൾക്കാനും കമന്റ് ചെയ്യാനും ഇരിക്കുന്ന ആളുകളെയാണ് പറയേണ്ടത്. ആരെയും വിമർശിക്കാം. ഞാനും വിമർശിച്ചിട്ടുണ്ട്. എന്നാൽ അധിക്ഷേപിച്ചിട്ടില്ല”.ദിലീപിന് എതിരെ സംസാരിക്കുന്നു എന്നുളളത് കൊണ്ട് പിആർ വർക്കിലൂടെ അധിക്ഷേപിക്കുന്നു. പക്ഷേ അനുകൂലമായി സംസാരിക്കുന്നവരെല്ലാം ദൈവം തമ്പുരാന്മാരാണ് എന്നാണ് പുതുതായി മുളച്ച് വരുന്ന ചാനലുകൾ എല്ലാം പറഞ്ഞ് കൊണ്ടിരിക്കുന്നത്. പിസി ജോർജും സജി നന്ത്യാട്ടുമൊക്കെ വന്നിരുന്ന് ഓരോന്ന് പറയുന്നു. ഉള്ളിന്റെ ഉളളിൽ വാങ്ങിയ പണത്തിന് ഇവരൊക്കെ നന്ദി കാണിക്കുന്നു എന്ന് കരുതിയാൽ മതി. ഇതിലൊന്നും വേറൊന്നും ഇല്ല”.

about dleep

AJILI ANNAJOHN :